Mission News
Mission News
Wednesday, 22 Jan 2025 18:00 pm
Mission News

Mission News

. അങ്കമാലി:വിവിധ വിദേശരാജ്യങ്ങളിലേക്ക് ജീവിതപ്രാ രാപ്തങ്ങൾ മറികടക്കുവാനായി ജോലി തേടിയും,വിദ്യാഭ്യാസത്തിനും,മറ്റാ വശ്യങ്ങൾക്കുമെല്ലാം പോകുന്നവരെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ നിലപാട് തിരുത്തണമെന്നും, പ്രവാസികളോടുള്ള കേന്ദ്ര-- സംസ്ഥാന സർക്കാരുകളുടെ ചിറ്റമ്മ നയവും അവഗണനയും അവസാനിപ്പിക്കണമെന്നും ഗ്ലോബൽ മലയാളി അസോസിയേഷൻ കേരള ചാപ്റ്റർ വാർഷിക യോഗം അധികാരികളോടാ വശ്യപ്പെട്ടു. അങ്കമാലിയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ ചെയർമാൻ പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു.പി.ഐ നാദിർഷ,ടിൻേറാ പള്ളിപ്പാട്ട്, ജോബി ജോസ്,ലിസി ജോസ് എന്നിവർ സംസാരിച്ചു.2  വർഷത്തേക്കുളള പുതിയ ഭാരവാഹികളായി ബെന്നി ബഹനാൻ എം.പി (മുഖ്യരക്ഷാധികാരി), റോജി എം. ജോൺ എംഎൽഎ, ഉമാ തോമസ് എംഎൽഎ, പി.ജെ ജോയ് (രക്ഷാധികാരികൾ), പോൾ പറോക്കാരൻ (ചെയർമാൻ),ടിൻേറാ പള്ളിപ്പാട്ട് (വൈസ് ചെയർമാൻ),പി.ഐ. നാദിർഷ(ജനറൽ കൺവീനർ),ജോബി ജോസ്(ജോയിൻറ് കൺവീനർ),ഷിജു ചക്യത്ത്(ട്രഷറർ), ജോസ് വാപ്പാലശ്ശേരി(കോഡിനേററർ),ഹണി പൈനാടത്ത്  (എൻ.ആർ.ഐ കോഡിനേററർ), അഡ്വ.ടി.എൻ മിനി,  അഡ്വ.ഷൈനി പോൾ, ലിസി ജോസ്,ഫിൻസൊ തങ്കച്ചൻ,ടി.എ ജോസഫ്,ജോണി അയിരൂക്കാരൻ, ജോസ് പറമ്പി,എൻ.ആർ രാമചന്ദ്രൻ,സൈമൺ നായത്തോട്(കമ്മറ്റി അംഗങ്ങൾ)എന്നിവര ടങ്ങുന്ന 21 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.