Mission News
Mission News
Saturday, 11 Jan 2025 18:00 pm
Mission News

Mission News

 


 

 

കിഴക്കമ്പലം : കഴിഞ്ഞ 8 വർഷത്തെ പിണറായി ഭരണം കേരളത്തെ പ്രാകൃത കാലഘട്ടത്തിലേക്ക് എത്തിച്ചുവെന്ന് ട്വൻ്റി 20 പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സാബു ജേക്കബ് പറഞ്ഞു.

മനുഷ്യൻ വിറകും മണ്ണെണ്ണ വിളക്കും കത്തിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ട സാഹചര്യമാണ് ഇന്നുള്ളത്.

 8 വർഷത്തെ LDF ന്റെ കഴിവുകെട്ട ഭരണത്തിനിടയ്ക്ക് 8 തവണയാണ് വൈദ്യുതി ചാർജിൽ വർദ്ധനവ് കൊണ്ടുവന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലകുറക്കും എന്ന് പറഞ്ഞു  അധികാരത്തിൽ വന്ന ഇടതു സർക്കാർ ഇപ്പോൾ കേരളത്തിലെ സാധാരണക്കാരുടെ ജീവിതം അസാധ്യമാക്കിയിരിക്കുകയാണ്.
വിലക്കയറ്റം തടഞ്ഞില്ല എന്ന് മാത്രമല്ല നിത്യോപയോഗ സാധനങ്ങളുടെ വില മൂന്നും നാലും ഇരട്ടിയാക്കി വർധിപ്പിച്ച് സാധാരണകാരുടെ  നടുവൊടിച്ചിരിക്കുന്നു.
 
പിണറായി സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ധൂർത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക്  കാരണം.

കട്ട് മുടിച്ച് കേരള ഖജനാവ് കാലിയാക്കിയത് മാത്രമല്ല ഒരു ക്ഷേമ പദ്ധതികളും നടക്കുന്നില്ല.
പെൻഷനുകളും 
മുടക്കി ,
ശമ്പളം
കൃത്യമായി 
നൽകാതെ സാധാരണക്കാരന്റെ ജീവിതം ദുഷ്കരമാക്കിയിരിക്കുകയാണ്.

ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായി വർധിച്ചു.
നിരോധിക്കപ്പെട്ട ലഹരി വസ്തുക്കളുടെ വ്യാപക ഉപയോഗം
സർക്കാരിൻ്റെ ഭരണത്തിൻ്റെ കഴിവുകേടിൻ്റെ
പ്രതിഫലനമാണ്.

എല്ലാ മേഖലകളിലും പിണാറായി സർക്കാർ
വൻ പരാജയമായി
മാറിക്കൊണ്ടിരിക്കുന്നു. 

പിണറായി സർക്കാരിന്റെ ഈ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ട്വൻ്റി 20 പാർട്ടി വാർഡ് കമ്മിറ്റി കളുടെ നേതൃത്വത്തിൽ പ്രധിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ എല്ലാ വീടുകളിലും ജനുവരി 12 ഞായറാഴ്ച, വൈകിട്ട് 7.00 മണി മുതൽ 7.15 വരെ വിളക്കണച്ചു  പ്രതിഷേധം രേഖപെടുത്തി. സാധാരണക്കാരന്റെ നടുവൊടിക്കുന്ന വൈദ്യുതി വില വർധന പിൻവലിക്കണമെന്ന് പാർട്ടി പ്രസിഡന്റ്‌ സാബു  ജേക്കബ് പറഞ്ഞു.