Mission News
Mission News
Friday, 10 Jan 2025 18:00 pm
Mission News

Mission News

ഐക്യ ജനാധിപത്യമുന്നണി അധികാരത്തിൽ വന്നാൽ സമ്പൂർണ്ണ ലഹരിവിമുക്ത കേരളത്തിന് വേണ്ടി പഴുതടച്ച നിയമം കൊണ്ടുവരും എന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. മദ്യ വിമോചന മഹാ സഖ്യത്തിന്റെ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ ആലുവ കോട്ടപ്പുറം എൻ എസ് എസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാർ എല്ലാത്തരം ലഹരിവസ്തുക്കളുടെയും വിഹാര രംഗമായി കേരളത്തെ മാറ്റിയിരിക്കുന്നു. സ്കൂൾ കുട്ടികൾക്ക് സുലഭമായി എല്ലാ ലഹരിവസ്തുക്കളും ലഭ്യമാകുന്നു. ഇത് സർക്കാരിന്റെ കഴിവുകേടാണ് ചെന്നിത്തല പറഞ്ഞു. ആലുവ എംഎൽഎ അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി 
രക്ഷാധികാരി സി. ഐ. അബ്ദുൾ ജബ്ബാർ ആമുഖ പ്രഭാഷണം നടത്തി ജനറൽ സെക്രട്ടറി കെ. എ മഞ്ജുഷ, ഫാ. പോൾ ചുള്ളി, അബ്ദുൽ ഗഫൂർ, കെ. ആർ. നന്ദകുമാർ, കൊടുവഴങ്ങ ബാലകൃഷ്ണൻ,എം.പി. റഷീദ്, ബിനു അബ്ദുൽ കരീം,  മാലിക് പാതല, വി. എ മുഹമ്മദ് അഷറഫ് എ അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു.