Mission News
Mission News
Thursday, 09 Jan 2025 18:00 pm
Mission News

Mission News


കാലടി : കാലടി മലയാറ്റൂർ റോഡിൽ K K ലോഡ്ജിന് എതിർ വശം ലിഫ്റ്റ് ഇറിഗേഷൻ്റെ കനാൽ റോഡിന് കവർ ചെയ്ത് അശാസ്ത്രീയ മായ രീതിയിൽ നിർമ്മിച്ചിട്ട് വർഷങ്ങളായി കാലടി മലയാറ്റൂർ റോഡിലെ പുറം പോക്ക് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് TD സ്റ്റീഫൻ അടക്കം ആലുവ താലൂക്ക്  വികസന സമതി അംഗങ്ങളും തഹസിൽദാറും വില്ലേജ് അധികാരികളും ,സർവ്വേയർന്മാരും പൊതു പ്രവർത്തകരും കാലടി വാട്ടർ ടാങ്കിന് എതിർവശം അളവുമായി ബന്ധപ്പെട്ട് വന്നപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത് ലിഫ്റ്റ് ഇറിഗേഷൻ്റെ കനാൽ ഒട്ടനവധി വാഹനങ്ങളാണ് നിത്യേന അപകടത്തിൽ പെടുന്നത് കനാൽ റോഡിലേക്ക് കയറ്റി അശാസ്ത്രീയമായാണ് നിർമ്മിച്ചിരിക്കുന്നത് ഒരു മീറ്ററോളം നീളത്തിൽ  ഉയർന്ന് നിൽക്കുന്ന കനാലിൻ്റെ കോൺക്രീറ്റിൽ ഇടിച്ചാണ് കാറുകളും ബൈക്ക് യാത്രികരും അപകടത്തിൽ പ്പെടുന്നത് ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം കനാൽ ഭാഗം ക്ലിയർ ചെയ്ത് അവിടുത്തെ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് B അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് നാൽപ്പാടൻ ആവശ്യപ്പെട്ടു. റോഡ് നിർമ്മാണത്തിൽ പല ഇടങ്ങളിലും കാനകൾ സ് ലാബുൾ ഉപയോഗിച്ച്  മൂടി ക്ലിയർ ചെയ്യുന്നുണ്ട് ഇവിടെ മാത്രം അത് നടക്കുന്നില്ല