Mission News
Mission News
Wednesday, 08 Jan 2025 00:00 am
Mission News

Mission News

 

ഹൃദയവിശാലതക്ക് മതമൂലസത്തകൾ പഠിക്കണം: സ്വാമി ധർമ്മ ചൈതന്യ.

ഹൃദയവിശാലതക്കും ഇതിലൂടെ മനുഷ്യരാശി നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ എല്ലാ മതമൂലസത്തകളും നന്നായി പഠിക്കാനാകണമെന്ന് ആലുവ അദ്വൈതാശ്രമം  സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അഭിപ്രായപ്പെട്ടു.

കാഞ്ഞൂർ പഞ്ചായത്ത് ലൈബ്രറി മേഖലാ സമിതി കാഞ്ഞൂർ ഗ്രാമീണ വായനശാലയുമായി ചേർന്ന് സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൻ്റെ നൂറാം വാർഷിക പരിപാടി കാഞ്ഞൂർ SNDP ഹാളിൽ ഉൽഘാടനം ചെയ്തു കൊണ്ടാണ് സ്വാമി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഗുരുദേവൻ മരുത്വാമല തപസ്സ് അനുഷ്ഠിച്ച ശേഷം സമത്വ സമൂഹനിർമ്മിതിക്കായി ജീവിച്ച് വ്യത്യസ്ഥനാകുകയായിരുന്നു.

ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തെ അതിജീവിക്കുക എന്നതു കൂടിയായിയായിരുന്നു 1924ലെ സർവ്വമത സമ്മേളനത്തിൻ്റെ ഉദ്ദേശങ്ങളിലൊന്ന്.

കമ്യൂണിസവും ഗാന്ധിസവുമെല്ലാം സുഖത്തിനായി സമത്വം വിഭാവനം ചെയ്യുന്നു.

പരിശുദ്ധ മാർപാപ്പയുടെ സാന്നിധ്യത്തിൽ സർവ്വമത സമ്മേളത്തിൻ്റെ നൂറാം വാർഷിക പരിപാടികൾ റോമിൽ വച്ചു സംഘടിപ്പിക്കപ്പെട്ടു. ഗുരുദർശനങ്ങളെ കുറിച്ച് അഭിവന്ദ്യ ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദേശം ലോക ശ്രദ്ധയാകർഷിച്ചു.

ചില മതങ്ങളിൽ ജനിച്ചാൽ ഹതഭാഗ്യരാകുന്ന അവസ്ഥക്ക് രാജ്യത്ത് ഇനിയും മാറ്റം വരണം. ഇതിനായി മതമൂലസത്തകളെ മുറുകെ പിടിച്ച് ജീവിക്കേണ്ടതിൻ്റെ പ്രാധാന്യം സ്വാമി വിശദമായി ഉൽഘാടന പ്രസംഗത്തിൽ  പ്രതിപാദിച്ചു.

ലൈബ്രറി കൗസിൽ ജില്ലാ സെക്രട്ടറി എം.ആർ സുരേന്ദ്രൻ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.

സംഘാടക സമിതി ചെയർമാൻ എം.കെ. രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.

ലൈബ്രറി കൗൻസിൽ സംസ്ഥാന കമ്മിറ്റിയംഗം പി.തമ്പാൻ, സംഘാടക സമിതി കൺവീനർ എ.എ. സന്തോഷ്, പുരോഗമന കലാസാഹിത്യ സംഘം ഏരിയ ജോ : സെക്രട്ടറി പി.അശോകൻ, SNDP യോഗം പ്രസിഡൻ്റ് സുഭാഷ് പറക്കാട്ട്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം  കെ.പി. ബിനോയി, താലൂക് എക്സിക്യൂട്ടീപ് അംഗം വി.കെ. അശോകൻ, ലൈബ്രറി ഭാരവാഹികളായ ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോ, എം.കെ.ലെനിൻ, പി.എച്ച് നൗഷാദ്, സുരേഷ് കുമാർ, കീർത്തി സതീഷ്, അഖിൽ ജമാൽ, എന്നിവർ പ്രസംഗിച്ചു.

സമ്മേളന ശേഷം കാഞ്ഞൂർ റിഥം മ്യൂസിക്കിൻ്റെ നേതൃത്വത്തിലുള്ള ഗാനമേളയും കൂടാതെ 
നിരവധി കലാപരിപാടികളും, ശ്രീഭദ്ര കൈകൊട്ടിക്കളി സംഘത്തിന്റെ കൈകൊട്ടിക്കളിയും അരങ്ങേറി.