Mission News
Mission News
Sunday, 22 Dec 2024 18:00 pm
Mission News

Mission News


തൃശ്ശൂർ: ശശിക ളരിയേൽ രചിച്ച അമൃതായനം പുസ്തക ചർച്ച ദയ ഓഡിറ്റോറിയത്തിൽ നടന്നു. ഡോ അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ആൾ ദൈവമാണെന്ന് കരുതിയ അമൃതാനന്ദമയീദേവിയെപ്പറ്റിയുള്ള മനസ്സിലുറച്ചു പോയ പല തെറ്റായ ചിന്തകളും മാറ്റാൻ ശശിയുടെ പുസ്തകവായനയിലൂടെ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.തൃശ്ശൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് എം ബി ബാബു മുഖ്യാതിഥി ആയിരുന്നു. ജയരാജ് മിത്ര പുസ്തക പരിചയ പ്രഭാഷണം നടത്തി. എഴുത്തുകാരൻ സോമൻ ചെമ്പേത്ത് മോഡറേറ്ററായി, സുരേഷ് കുമാർ പറളിക്കാട്, ഗീത വിജയകുമാർ, ഷീന ചെറു വായിൽ, ഷാജി തസലിം ,ദിനേശ് രാജ, ഗിരിജ വേണുഗോപാൽ, സുനിത സുകുമാരൻ, സുജാത അപ്പോഴത്ത്, വിജയലക്ഷ്മി, രാധാകൃഷ്ണൻ ഇക്കണ്ടത്ത് ,സന്തോഷ് കുമാർ ആറ്റൂർ എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.ശശി കളരിയേൽ നന്ദി പറഞ്ഞു.വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം സുജാത അപ്പോഴത്ത് നിർവഹിച്ചു.