Mission News
Mission News
Thursday, 12 Dec 2024 18:00 pm
Mission News

Mission News

 

ഉമ്മൻചാണ്ടി സ്മാരക പുരസ്കാരം നൽകും

 ലഹരിവിമുക്ത കേരളത്തിന് വേണ്ടി സമഗ്ര സംഭാവനകൾ നൽകിയ രാഷ്ട്രീയ - സാംസ്കാരിക രംഗത്തെ വ്യക്തികളെ  വർഷം തോറും കണ്ടെത്തി പുരസ്കാരം നൽകുവാൻ മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഉമ്മൻചാണ്ടി സ്മാരക പുരസ്കാരം എന്നായിരിക്കും ബഹുമതിയുടെ നാമമെന്നും തീരുമാനിച്ചു.  

മെയ് മാസത്തിൽ മലപ്പുറം വെളിയംകോട് വെച്ച് നടത്തുന്ന സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചാണ് ജേതാവിനെ കണ്ടെത്തി പുരസ്കാരം നൽകുക.  

തൃശൂർ കുര്യച്ചിറ ഗാന്ധിമന്ദിരത്തിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം രക്ഷാധികാരി സി ഐ അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്  ഇ എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

ലഹരിവിമുക്ത കേരളത്തിന് വേണ്ടി മദ്യനിരോധന നിയമം പാസാക്കിയ  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്താനും കേരളത്തിന്റെ സമഗ്ര വികസനം സമ്പൂർണ ലഹരിവിമുക്തിയിലൂടെ മാത്രമേ സാധ്യമാകൂ എന്ന കാര്യത്തിൽ രാഷ്ട്രീയ - സാംസ്കാരിക നേതാക്കൾക്ക് താല്പര്യം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് സഖ്യം വർഷം തോറും ഇങ്ങനെ ഒരു പുരസ്കാരം നൽകുവാൻ  തീരുമാനിച്ചത്.

ഈ വർഷത്തെ പുരസ്കാര ജേതാവിനെ കണ്ടെത്തുവാൻ സി ഐ അബ്ദുൾ ജബ്ബാർ ജഡ്ജിയായി ഒമ്പതംഗ  ജൂറി കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

യോഗത്തിൽ ജനറൽ സെക്രട്ടറി കെ എ മഞ്ജുഷ, ഖജാൻജി അബ്ദുൾ റഷീദ്, സെക്രട്ടറി കമറുദ്ദീൻ വെളിയംകോട്, നിർവാഹക സമിതി അംഗങ്ങളായ എൻ കുമാരദാസ് ആലപ്പുഴ, ഹരി വെള്ളാനി പാലക്കാട്, പോൾ ചെവിടൻ, തോമസ് കരിപ്പായി, ബേബി കണ്ണംപടത്തി എന്നിവർ പ്രസംഗിച്ചു.

A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library 'monarxprotect-php72.so' (tried: /opt/alt/php72/usr/lib64/php/modules/monarxprotect-php72.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so: cannot open shared object file: No such file or directory), /opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so: cannot open shared object file: No such file or directory))

Filename: Unknown

Line Number: 0

Backtrace: