Mission News
Mission News
Wednesday, 04 Dec 2024 00:00 am
Mission News

Mission News

ആലുവ : എടത്തല പോലീസ് സ്റ്റേഷനൻ്റ് മുന്നിൽ മൃഗസ്നേഹികളുടെ ഇന്നുവരേയും കാണാത്ത ഒരു പ്രതിഷേധ സമരം നടന്നു. ഇതിൻ്റെ കാരണം മിണ്ടാപ്രാണികളുടെ സംരക്ഷനും മൃഗസ്നേഹിയുമായ DK എന്നറിയപ്പെടുന്ന ദീപക് കൃഷ്ണയെ പോലീസിൻ്റെ ഒത്താശയോടുകൂടി കള്ളകേസിൽ കുടുക്കുവാൻ ശ്രമിക്കുകയും സോഷ്യൽ മിഡിയയിലൂടെ നിരന്തരം അപമാനിക്കുവാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള മൃഗസ്നേഹികളായ ഒരു കൂട്ടം ആളുകൾ ഒന്നിച്ചു കൂടി പ്രതിഷേധസമരവും ധർണ്ണയും നടത്തി. മൃഗങ്ങളെ സംരക്ഷിക്കാം എന്നു പറഞ്ഞു കൊണ്ട് പണംതടിയെടുക്കാൻ ചില സ്ത്രീകളും പുരുഷൻമാരും ശ്രമിച്ചിരുന്നു. ഇത് മനസിലാക്കിയ Dkഅവർക്ക് അനാവശ്യമായി പണം കൊടുവാൻ തയ്യാറായില്ല. ഇതിൻ്റെ പരിണതഫലമാണ് സോഷ്യൽ മീഡിയയിലുടെയുള്ള അപമാനം എടത്തല സ്റ്റേഷനിൽ DKക്കെതിരെ ഒരു കേസും എടുത്തിട്ടില്ലന്നാണ് അവിടെ നിന്നും ലഭിച്ച റിപ്പോർട്ട് 
ഒരു സ്ത്രീയുടെ നായ യെ കാണാതായി എന്നുള്ള ഒരു പരാതി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഈ നായയെ കണ്ടുകിട്ടിയതായി പിന്നീട് പോലീസിന് പരാതിക്കാരി അറിയിച്ചിരുന്നു. നായയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൻ്റെ ഭാഗമായി Dk യുടെ സംരക്ഷണ കേന്ദ്രങ്ങളിൽ എവിടെയെങ്കിലും ഈ നായയെ കിട്ടിയട്ടുണ്ടോ എന്നറിയുവാൻ വേണ്ടി മാത്രമാണ് പോലീസ് DK യെ ഫോണിൽ വിളിച്ചത് എന്ന് പോലീസ് മിഷൻ ന്യൂസ് നോട് പറഞ്ഞു.
അവിടെ കൂടിയ മൃഗ സ്നേഹികളുടെ വാക്കുകളിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിഞ്ഞത് തെരുവിൽ കിടക്കുന്ന രോഗബാധിതരായ നായകളേയും ഉടമസ്ഥൻ ഇല്ലാത്തതും ഉപേക്ഷിച്ചതുമായ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മിണ്ടാപ്രാണികളായ ജീവികളെ എല്ലാം DK യുടെ നിർദേശപ്രകാരം ഒരു കൂട്ടം യുവാക്കൾ ഇവയെ കണ്ടെത്തി സുരക്ഷിതമായി താമസവും ഭക്ഷണവും ചികിത്സയും നൽകാൻ തയ്യാറാക്കിയട്ടുള്ള കേന്ദ്രങ്ങളിൽ എത്തിക്കുന്നു. ഈ മിണ്ടാപ്രാണികളുടെ കാര്യങ്ങൾ നോക്കാൻ ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളേയും പുരുഷൻമാരേയും നിർത്തിയട്ടുണ്ട്. ഈ സംരക്ഷകരുടേയും കുടുംബത്തിൻ്റെയും എല്ലാ വിധ ചിലവുകളും നടത്തി കൊടുക്കുന്നത് DK ആണ്. അവരുടെ കാഴ്ചപാടിൽ അവരുടെ എല്ലാം ദൈവമാണ് DK എന്ന ദീപക് കൃഷ്ണ.