
കൊച്ചി: പ്രശസ്ത കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സ്മൃതി സദസ്സ് നടത്തി. ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻപിള്ള സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്തു. ചങ്ങമ്പുഴ പാർക്കിൽ ;സുഗതകുമാരിടിച്ചർ പരിസ്ഥിതിക്കും സഹജീവികളോടുള്ള കരുണയ്ക്കും തൻ്റെ ജീവിതത്തിൽ പരമപ്രധാന്യം കൊടുത്തിരുന്നു.പ്രകൃതിസ്നേഹം തൻ്റെ ജീവിതസന്ദേശമായി ജീവിച്ചു കാണിക്കുകയായിരുന്നു സുഗതകുമാരി. ചങ്ങമ്പുഴ സാംസ്ക്കാരിക സമിതി പ്രസിഡൻ്റ് പി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. നടത്തി.
. സുഗത നവതി ആഘോഷ പരിപാടികളുടെ അവലോകനവും ലക്ഷ്യവുംസുഗത നവതി ആഘോഷ കമ്മിറ്റി ചെയർമാൻ കുമ്മനം രാജശേഖരൻ വിശദീകരിച്ചു. സുഗതകുമാരി ജിവിച്ചിരുന്നപ്പോൾ പലപ്പോഴും പറഞു ഞാൻ തോല്ക്കുന്ന യുദ്ധത്തിൻ്റെ പടയാളിയാണ്. നദിക്ക് വേണ്ടി മലകൾക്ക് വേണ്ടി പ്രകൃതിക്ക് വേണ്ടി തോല്ക്കുന്ന യുദ്ധത്തിലെ പോരാളിയല്ല സുഗതകുമാരി ജയിക്കുന്ന യുദ്ധത്തിലെ പോരാളിയാണ്. ഇന്നാട്ടിലെ പുഴകളും നദികളും മരങ്ങളും നമ്മെ സംരക്ഷിക്കപ്പെടുമ്പോഴാണ് സുഗതകുമാരി ജയിക്കുന്ന യുദ്ധത്തിലെ പോരാളിയായി മാറുന്നത് സുഗതകുമാരിയെ നാം നെഞ്ചേറ്റിയില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭക്ഷ്യക്ഷാമവും നമ്മെ കാർന്നുതിന്നുമ്പോൾ അതിനുള്ള ഉത്തരം സുഗതകുമാരിയാണ്. തുടർന്ന് സുഗതകുമാരിയുടെ പശ്മിമഘട്ടം കവിതയെ അടിസ്ഥാനമാക്കി ഷേർലി സോമസുന്ദരനും സംഘവും അവതരിപ്പിച്ച സുഗതകുമാരിയുടെ പശ്ചിമഘട്ടം കവിതയെ അടിസ്ഥാനമാക്കിയ സംഗീതനൃത്തനാടകം കാവലാൾ അരങ്ങേറി..