Mission News
Mission News
Monday, 21 Oct 2024 18:00 pm
Mission News

Mission News

 

കാഞ്ഞങ്ങാട് - :കേരളത്തിൽ അനുവദിച്ച ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ( എയിംസ് ) കാസർഗോഡ് ജില്ലയിൽ അനുവദിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ദേശീയ ജനതാ പാർട്ടി ( ആർ എൽ എം ) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. എയിംസിനാവശ്യമായ 100 ഏക്കർ ഭൂമി റവന്യു വകുപ്പിൻ്റെ കൈവശം ഉണ്ടെന്നും, മംഗലാപുരം മെഡിക്കൽ ലോബിയെ സഹായിക്കാനാണ് ഭരണകർത്താക്കൾ ശ്രമിക്കുന്നതെന്നും ദേശീയ ജനതാ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഡോ: ബിജു കൈപ്പാറേടൻ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.ദാമോധരൻ, കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് ഭരതൻ പിലിക്കോട്, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പ്രഭാകരൻ മാങ്ങാട്, ജില്ലാ സെക്രട്ടറി എസ് അരവിന്ദാക്ഷൻ, ടി.പി.ഉണ്ണികൃഷ്ണൻ, ഗീതമ്മ നീലേശ്വരം, കൃഷ്ണനുണ്ണി കോവിൽസ് റ്റോർ, ചന്ദ്രൻ പടന്നക്കാട്, രവികുമാർ ഉദിനൂർ, രാജൻ ചന്ദ്രോത്ത്, വേണു കണ്ണപുരം, ടി.ടി.പുഷ്പകുമാർ എന്നിവർ പ്രസംഗിച്ചു.