Mission News
Mission News
Thursday, 03 Oct 2024 18:00 pm
Mission News

Mission News

ഇന്ത്യൻ ആൻ്റി കറപ്ഷൻ മിഷൻ ഗാന്ധിജയന്തി വാരാഘോഷം

 പി.ടി ശ്രീകുമാർ 
   പുതു തലമുറയുടെ ശാപമായ ലഹരിയുടെ പിടിയിൽ പെടാതിരിക്കാനും ലഹരി ഒഴുകുന്ന വഴികൾ തടയാനുമാണ് യുവാക്കൾ പ്രഥമ പരിഗണന നൽകേണ്ടതെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ  സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.ശ്രീകുമാർ പറഞ്ഞു. ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ നടത്തുന്ന ഗാന്ധിയന്തി വാരാചരണത്തിന്റെ  സംസ്ഥാന തല ഉദ്ഘാടനം മുട്ടം  ഐ.ടിസി.യിൽ നിർവഹിക്കുകയായിരുന്നു. ഒരു രാജ്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണ് ആ നാട്ടിലെ യുവാക്കളെ ലഹരിക്ക് അടിമപ്പെടുത്തുക എന്നുള്ളത്. സർക്കാരുകൾ വേണ്ടത്ര ഗൗരവത്തിൽ ഇതിനെ കാണുന്നില്ല എന്നും  യുവാക്കൾ തന്നെ ഇതിനെതിരായി രംഗത്തിറങ്ങണം എന്നും പറഞ്ഞു.
    സംസ്ഥാന പ്രസിഡണ്ട് ഷിബു.കെ.തമ്പി അധ്യക്ഷത വഹിച്ചു. ഖാലിദ് സഖാഫി  സന്തോഷ് കൃഷ്ണൻ,എ എം റെജിമോൻ, യൂസഫ് സഖാഫി,രാജേഷ്,പി അഞ്ജലി,സി.എൻ മണി, ആശിഷ് മാർട്ടിൻ എന്നിവർ സംസാരിച്ചു
          റിപ്പോർട്ടർ:  സാജു തറനിലം