
തിരുവനന്തപുരം:
കോൺഗ്രസ്സ് നേതാവും മുൻ ഉദുമ എംഎൽഎ-യുമായ കെ പി കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ ദേശീയ ജനതാ പാർട്ടി-RLM സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ അനുശോചനം രേഖപ്പെടുത്തി.
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞിക്കണ്ണൻ വ്യാഴാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.
ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ദാമോദരൻ്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ അന്തരിച്ച കുഞ്ഞിക്കണ്ണൻ്റെ പയ്യന്നൂർ കാറമേലുള്ള വീട്ടിലെത്തി അനുശോചനം അറിയിച്ചു.
കണ്ണുർ ജില്ലാ പ്രസിഡണ്ട് പ്രഭാകരൻ മാങ്ങാട്,
കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ഭരതൻ പള്ളിക്കര, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് രാജൻ ചന്ദ്രോത്ത്, ജോയിന്റ് സെക്രട്ടറി മുരളി, ട്രഷറർ സി.കെ ഗോപി എന്നിവർ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.