Mission News
Mission News
Thursday, 26 Sep 2024 00:00 am
Mission News

Mission News

 

         അങ്കമാലി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (KPPA) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൻ ലോക ഫാർമസിസ്റ്റ് ദിനം അങ്കമാലി വ്യാപരഭവനിൽ വച്ച് ആഘോഷിച്ചു. 
ജില്ലാ പ്രസിഡൻ്റ് ശ്രി. അജിത്ത് .കെ. ജെ യുടെ അധ്യക്ഷതയിൽ കൂടിയ യോഗം അങ്കമാലി മുനിസിപ്പൻ ചെയർമാൻ ശ്രി . മാത്യു തോമസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൻ ഫാർമസിസ്റ്റ് പ്രതിജ്ഞയും സന്ദേശവും സംസ്ഥാന കമ്മിറ്റി അംഗം ശ്രി റെജി പി.കെ അവതരിപ്പിച്ചു. ജില്ലയിലെ മുതിർന്ന ഫാർമസിസ്റ്റ്മാരെ മുനിസിപ്പൽ ചെയർമാൻ ആദരിച്ചു. 

ആശംസകളർപ്പിച്ചു കൊണ്ട് ജില്ലാ .വൈ .പ്രസിഡൻ്റ് ശ്രി. റോയി, ശ്രി .ഹരിക്കുമാർ ജില്ലാ ട്രഷറർ ശ്രി.സുബിൻ കെ. എസ്സ് എന്നിവർ  സംസാരിച്ചു. സമ്മേളനത്തിന് ജില്ലാ പ്രസിഡൻ്റ് ശ്രി. നിയാസ് നാസർ സ്വാഗതവും. ജില്ലാ ജോ. സെക്രട്ടറി ശ്രി. രാജൻ മാത്യു നന്ദിയും പ്രകാശിപ്പിച്ചു 
ചടങ്ങിന് ശേഷം എറണാകുളം ഡ്രഗ് ഇൻസ്പെക്ടർ ശ്രീമതി നിഷാ വിൻസൻ്റിൻ്റെ പഠന ക്ലാസും നടത്തി.