Mission News
Mission News
Thursday, 26 Sep 2024 00:00 am
Mission News

Mission News

*കെട്ടിക്കി ടക്കുന്ന ഫയലുകൾ തീർപ്പാക്കണം*: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ.
        സംസ്ഥാനത്തെ വിവിധ ജില്ലകളിലും സെക്രട്ടറിയേറ്റിലുമായി കെട്ടിക്കിടക്കുന്ന  ലക്ഷക്കണക്കിന് ഫയലുകൾ സമയബന്ധിതമായി തീർപ്പ് കല്പി ക്കണമെന്ന്  ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ  ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു.
          വിദ്യാഭ്യാസ വകുപ്പ് മാത്രമാണ് ഫയലുകൾ തീർപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്. 12 വർഷത്തിലധികമായി കെട്ടിക്കിടക്കുന്ന കേസുകൾക്കൊപ്പം മുഖ്യമന്ത്രി നടത്തിയ നവ കേരള യാത്രയിൽ കിട്ടിയ ഫയലുകളും ചേർത്ത്  ലക്ഷക്കണക്കിന് ഫയലുകളാണ് തീർപ്പാവാതെ കിടക്കുന്നത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന്  പ്രഖ്യാപിച്ച മുഖ്യമന്ത്രി മുൻകൈയെടുത്ത് സമയബന്ധിതമായി ഫയലുകൾ തീർപ്പ് കൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
    ദേശീയ ചെയർമാൻ ഡോ.പി.ആർ. വി നായർ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡണ്ട് അഡ്വ.ഡോ.രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എൻ. ആർ. ജി. പിള്ള,ദേശീയ ജനറൽ സെക്രട്ടറി കെ. പി ചന്ദ്രൻ, സംസ്ഥാന പ്രസിഡണ്ട് ഷിബു. കെ. തമ്പി,സംസ്ഥാന ജനറൽ സെക്രട്ടറി പി. ടി. ശ്രീകുമാർ, പി.ആർ  വിനയൻ, സന്തോഷ് കൃഷ്ണൻ, സുജിത്ത് മണ്ണൂർ കാവ്  എന്നിവർ സംസാരിച്ചു.
            റിപ്പോർട്ടർ:  സാജു തറനിലം