Mission News
Mission News
Wednesday, 25 Sep 2024 00:00 am
Mission News

Mission News

 

കൊല്ലം:
ഇരുപത്തിയെട്ടാം ഓണത്തിനോട് അനുബന്ധിച്ച്  ദേശീയ ജനതാ പാർട്ടി (RLM ) കൊല്ലം ജില്ലാക്കമ്മറ്റി ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകളും  വസ്ത്രങ്ങളും    വിതരണം ചെയ്യുമെന്ന് പാർട്ടി ജില്ലാ പ്രസിഡണ്ട് നല്ലില ജയഘോഷ്, ദേശീയ പെൻഷനേഴ്സ് ജനത സസ്ഥാന പ്രസിഡണ്ട് മുഖത്തല മോഹനൻ പിള്ള എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ദേശീയ ജനതാ പാർട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയും പെൻഷനേഴ്സ് ജനത സ്‌റ്റേറ്റ് കമ്മിറ്റിയും, മഹിളാ ജനത ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് പെരുപാടി സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

കൊല്ലം ജില്ലയിലെ വിവിധപ്രദേശങ്ങളിൽ കഷ്ടതകൾ സഹിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന പാവപ്പെട്ടവർക്കാണ്  ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകളും  വസ്ത്രങ്ങളും നൽകാൻ തീരുമാനിച്ചിരിക്കുന്നത്.