Mission News
Mission News
Wednesday, 25 Sep 2024 00:00 am
Mission News

Mission News

*കേരളത്തിന്റെ ഭാവി ഭയാനകമാകുമെന്ന് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത*

     തൃശ്ശൂർ: കുട്ടികൾക്ക് പോലും മദ്യവും മറ്റു ലഹരിവസ്തുക്കളും ലഭ്യമാകുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥ ഭാവികേരളം എത്ര ഭയാനകമാകുമെന്ന് ഊഹിക്കാവുന്നതാണെന്ന് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. മദ്യത്തിന്റെ കാര്യത്തിൽ മലയാളികളും സർക്കാരും നന്നാവത്തതെന്തേ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്.  എഴുത്തുകാരൻ റവ ഡോ ദേവസ്സി പന്തല്ലൂക്കാരന് മദ്യ വിമോചന മഹാ സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ പൗരാവലി നൽകിയ ആദരം പരിപാടി സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭക്ക് പുറത്തേക്ക് തന്റെ പ്രവർത്തനങ്ങൾ വികസിപ്പിച്ച വൈദികനാണ് ഫാ ദേവസ്സി പന്തല്ലൂക്കാരൻ. മതസൗഹാർദ്ദ രംഗത്തും അച്ചന്റെ സേവനങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

മദ്യ വിമോചന മഹാ സഖ്യം തൃശൂർ ജില്ലാ പ്രസിഡന്റ് തോമസ് കരിപ്പായി അദ്ധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ ഡോ ഫാ മാർട്ടിൻ കൊളബ്രത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫ് ആമുഖ പ്രസംഗം നടത്തി.

സിനിമാ സംവിധായകൻ റഷീദ് പാറയ്ക്കൽ, തൃശൂർ പ്രസ്ക്ലബ് മുൻ പ്രസിഡന്റ് ജോയ് എം മണ്ണൂർ, ദീപിക ദിനപത്രം മുൻ തൃശൂർ ചീഫ് ഫ്രാങ്കോ ലൂയിസ്, ദൂരദർശൻ കേന്ദ്രം മുൻ ഡയറക്ടർ ഡോ സി കെ തോമസ്, ഫാ മാത്യു സി എം ഐ കോഴിക്കോട്, കെസിബിസി മദ്യവിരുദ്ധ സമിതി തൃശൂർ അതിരൂപത മുൻ പ്രസിഡന്റ് സി പി ഡേവീസ്, മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി കെ എ മഞ്ജുഷ, തൃശൂർ ജില്ലാ സെക്രട്ടറി ബേബി കണ്ണംപടത്തി, ജോയന്റ് സെക്രട്ടറി കെ എസ് ശിവരാമൻ എന്നിവർ പ്രസംഗിച്ചു