Mission News
Mission News
Tuesday, 24 Sep 2024 00:00 am
Mission News

Mission News

    തൃശ്ശൂർ:  എഴുത്തുകൂട്ടം വാർഷിക സമ്മേളനം തൃശ്ശൂർ, മലയാള ഭാഷയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരുടെ തൃശ്ശൂരിലെ കൂട്ടായ്മയായ എഴുത്തുകൂട്ടം വാർഷിക സമ്മേളനം തൃശ്ശൂർ ദയ ഓഡിറ്റോറിയത്തിൽ നടന്നു. എഴുത്തുകാരനും ഡോക്ടറുമായ അബ്ദുൾ അസിസ് ഉദ്ഘാടനം ചെയ്തു.തൃശ്ശൂർ എഴുത്തുകൂട്ടം പ്രസിഡൻ്റ് ശശി കളരിയേൽ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ എൻ ശ്രീകുമാർ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനം നിർവഹിച്ചു.ജയരാജ് മിത്ര, സുജാത അപ്പോഴത്ത്, നിമ്മി, അമീറ, സന്ധ്യ ധർമ്മൻ, ചന്ദ്രമോഹൻ കുമ്പളങ്ങാട്, ഷാജി തസലിം എന്നിവർ സംസാരിച്ചു.കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം പ്രിയ രവീന്ദ്രൻ, രണ്ടാം സ്ഥാനം അജിത രാജൻ, കവിതാമത്സരത്തിൽ ഒന്നാം സ്ഥാനം അജിത രാജനും രണ്ടാം സ്ഥാനം പി.ബി രമാദേവിയും സുരേഷ് കുമാറും പങ്കിട്ടു. ഓണസ്മൃതികളിൽ, ഒന്നാം സ്ഥാനം സുനിത സുകുമാരൻ, രണ്ടാം സ്ഥാനം സുജാത അപ്പോഴത്തും കൃഷ്ണകുമാർ മാപ്രാണവും പങ്കിട്ടു. എഴുത്തുകൂട്ടം പുതിയ ഭാരവാഹികളായി ശശി കളരിയേൽ (പ്രസിഡൻ്റ്, ) ആറ്റൂർ സന്തോഷ് കുമാർ സെക്രട്ടറി, സുനിത സുകുമാരൻ വൈസ് പ്രസിഡൻ്റ്, ചന്ദ്രമോഹൻ കുമ്പളങ്ങാട് ജോ: സെക്രട്ടറി പി.ബി രമാദേവി (ട്രഷറർ, പതിനൊന്നംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.