Mission News
Mission News
Thursday, 19 Sep 2024 00:00 am
Mission News

Mission News

129 വർഷം പിന്നിടുന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഇപ്പോഴെത്ത് അപകടാവസ്ഥ എല്ലാവർക്കും  അറിവുള്ളതാണല്ലോ. സങ്കീർണമായ ഈ വിഷയം പരിഹരി- ച്ചാൽ മാത്രമേ നമുക്ക് ആസന്നമായ ദുരന്തത്തെ ഒഴിവാക്കാൻ കഴിയുക- യുള്ളൂ. ശക്തമായ ജനകീയ കൂട്ടായ്‌മയും പ്രക്ഷോഭങ്ങളും അനിവാര്യമായ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ഏകീകരിച്ച് മുന്നോട്ട് കൊണ്ടുപോകുവാനാണ് മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതിക്ക് രൂപം കൊടുത്തതും, സജീവ പ്രവർത്തന രംഗത്തുള്ളതും. സമിതി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 24 ചൊവ്വാഴ്‌ച രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ എറണാകുളം വഞ്ചി സ്ക്വയറിൽ കൂട്ട ഉപവാസം നടത്തുകയാണ്

കൂട്ടഉപവാസം ആദരണീയനായ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും സമാപന സമ്മേളനം ബഹു.ശ്രീ. തുഷാർ വെള്ളാപ്പള്ളിയും ഉദ്ഘാടനം ചെയ്യും. ബഹു: അബ്ദുൾ കരീം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തുകയും ആലപ്പുഴ ബാദുഷ സഖാഫി മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും. സർവ്വശ്രീ. സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, (ജന : സെക്രട്ടറി ശാന്തിഗിരി ആശ്രമം ) സ്വാമി അയ്യപ്പദാസ്, മാത്യു വർഗീസ് (വൈസ് പ്രസിഡൻ്റ് ഓൾ ഇന്ത്യ കിസാൻ സഭ ) ജോർജ് സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറി ആക്ട്‌സ് ) ജോസ് ജേക്കബ് (മുൻ ജനറൽ സെക്രട്ടറി കെ.എസ്.ആർ.ടി.സി എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു) ഫാ : ഏലിയാസ് ചെറുകാട്ട്, കെ ബി.മധു (ഫിലിം ഡയറക്ടർ) കോർ എപ്പിസ്ക്‌കോപ്പ ഫാദർ സ്ലീബപോൾ വട്ടവേലിൽ, പാസ്റ്റർ തോംസൺ ജോഷ്വ (സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റേഴ്‌സ് ഫെഡറേഷൻ ) ഫാദർ T.J ബിജോയ് ( CSI സഭാ സെക്രട്ടറി) ഖാലിദ് സഖാഫി, യൂസഫ് സഖാഫി, അഡ്വ.സക്കറിയ കാരുവേലി (ഫെഡറേഷൻ ഓഫ് അമേരിക്കൻ മലയാളി അസോസി യേഷൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

കൂട്ട ഉപവാസത്തിലും തുടർന്നുവരുന്ന പ്രക്ഷോഭ പരിപാടികളിലും ചെയർമാൻ അഡ്വ: റോയ് വാരികാട്ട് ജനറൽ കൺവീനർ പി.ടി. ശ്രീകുമാർ എന്നിവർ വിവിധ  സംഘടനയുടെ ആത്മാർത്ഥമായ പിന്തുണയും സാന്നിധ്യവും ആശംസയും അഭ്യർത്ഥിക്കുന്നു