Mission News
Mission News
Sunday, 08 Sep 2024 18:00 pm
Mission News

Mission News

 


കണ്ണൂർ : ഓണം അടുത്തു വരുന്ന സാഹചര്യത്തിൽ കൺസ്ട്രക്ഷൻ തൊഴിലാളികളുടെ പതിനാല് മാസമായി മുടങ്ങി കിടക്കുന്ന  പെൻഷൻ ഉടൻ അനുവദിക്കണമെന്ന് ദേശീയ ജനതാ പാർട്ടി (RLM) കണ്ണൂർ ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു.

ജീവിതച്ചെലവിലുണ്ടായിരിക്കുന്ന വർദ്ധനവു പരിഗണിച്ച് ഇപ്പോൾ നൽകുന്ന നാമമാത്രമായ പെൻഷൻ തുക  മൂവായിരമായി വർദ്ധിപ്പിക്കണമെന്നു കമ്മിറ്റി ആവശ്യപ്പെട്ടു.

വിലക്കയറ്റം മൂലം തൊഴിലാളികൾ പട്ടിണിയിലാണ്. ഓണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കുവാൻ അടിയന്തിരമായി സർക്കാർ ഇടപെടേണ്ടതുണ്ടെന്ന് ജില്ലാ കമ്മിറ്റി പാസാക്കിയ പ്രമേയം  ചൂണ്ടിക്കാട്ടി. 

പ്രസിഡണ്ട് പ്രഭാകരൻ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. കെ. വി. ദാമോദരൻ, പി.കെ.രത്നാകരൻ, സതീഷ് ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, രാജൻ ചന്ദ്രോത്ത്, ടി.ടി.പുഷ്പകുമാർ, എം.ഹേമലത തുടങ്ങിയവർ സംസാരിച്ചു.