
കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലി നഗരസഭക്കും ,നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനും ഏതാനും കിലോമീറ്റർ ദൂരം മാത്രമലെയുള്ള മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ച വികസന സമിതിയുടെ പ്രവർത്തനം സംസ്ഥാനമൊട്ടാകെ ചർച്ച ചെയ്യപ്പെടുന്നു.കാലങ്ങളായ് രാഷ്ട്രിയ പാർട്ടികളുടെ താത്പര്യങ്ങളും താത്പര്യ കുറവുകളും മാത്രം കണക്കാക്കി അതാതു തദ്ദേശഭരണ മേഖലകളിൽ നടപ്പാക്കേണ്ടിയിരുന്ന വികസനങ്ങൾ നടപ്പാക്കാതെ പോയതിനാൽ വികസനം കടലാസിലും അതിനാവശ്യമായ തുകകൾ ചില പോക്കറ്റുകളിലും പോകുകയാണ്, എന്നാൽ മൂക്കന്നൂരിൽ ഇപ്പോൾ പഞ്ചായത്ത് ഭരണ തലത്തിന് പ്രതിപക്ഷത്തിനെക്കാളും ഈ വികസന സമിതിയെ കൃത്യമായി മാനിക്കേണ്ട അവസ്ഥയാണ് രാഷ്ട്രീയമായി വിവിധ ചേരികളിലാണ് പഞ്ചായത്ത് ഭരണപങ്കാളിത്വത്തിൽ പലരും എങ്കിലും അഴിമതി നടത്താനും അതിനെ സംരക്ഷിക്കാനും ഇവർ ഒന്നാകും എന്നാൽ വികസന സമിതി ഇതിൻ്റെയെല്ലാം നിരീക്ഷണ വലയത്തിൽ ഉൾപ്പെടുത്തി ഒരു ജാഗ്രതാ സമിതിയായ് മുന്നോട്ട് പോകയാണ്, ഈ വികസന സമിതിയിൽ വ്യത്യസ്ത രാഷ്ട്രീയക്കാരുണ്ടെങ്കിലും വിദ്യാസമ്പന്നരും വിവിധ പ്രൊഫഷനുകളിൽ മികവു തെളിയിച്ചവരുമാണ് ഈ വികസന സമിതിയെ നയിക്കുന്നത്, പഞ്ചായത്തിൽ പൊതുഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യാലയങ്ങൾ, കാർഷിക മേഖല, പാതകൾ, എന്ന് ഉൾപ്പെടെ സാമൂഹ്യ മേഖലയെ അരക്ഷിതമാക്കാൻ പ്രാപ്തമായ മദ്യം, മയക്കുമരുന്ന്, മുതലായവയുടെ ഉപയോഗം, വിനിമയം, ഇവയെല്ലാം നിരീക്ഷിച്ച് സുരക്ഷിത ,സമൃദ്ധി, വികസന പൂർണമായ മൂക്കന്നൂരിലെ വാർത്തെടുക്കുക എന്നതാണി കൂട്ടായ്മയുടെ ലക്ഷ്യം, മറ്റൊരു പ്രത്യേകത, ആരോഗ്യമുള്ള സമൂഹമെന്ന, കാഴ്ചപ്പാടിൽ ദൈനം ദിനം ഇക്കൂട്ടരുടെ പ്രഭാതസവാരി ഓരോ ദിവസവും പഞ്ചായത്തിൻ്റെ ഓരോ മുക്കിലും മൂലയിലും എത്തിച്ചേരുന്നു അതിലൂടെ എവിടെയും ഇവരുടെ സന്ദേശത്തോടൊപ്പം നിരീക്ഷണവും ഉണ്ടാവുന്നു എന്നതാണ് എന്തായാലും മൂക്കന്നൂരിനെ ഒരു വികസന തലത്തിലെത്തിക്കാൻ എല്ലാവിധ കർമപദ്ധതികളും തയ്യാറാക്കി പഞ്ചായത്തിലെ ജനങ്ങളുടെ കൂടെയുണ്ട് ഈ അഭ്യസ്തവിദ്യരായ വികസന നായകൻമാർ