Mission News
Mission News
Sunday, 08 Sep 2024 18:00 pm
Mission News

Mission News

 

കോട്ടയം: ഓണച്ചന്തകളിൽ സബ്സിഡി ഉൽപ്പന്നങ്ങളായ അരി, പഞ്ചസാര, തുവരപരിപ്പ്  എന്നിവയുടെ വില കൂട്ടിയ  സപ്ലൈക്കോയുടെ നടപടി വിലക്കയറ്റത്തിൽപ്പെട്ടു നട്ടം തിരിയുന്ന സാധാരണക്കാരോടു ചെയ്ത കൊലച്ചതിയാണെന്നും വിലവർദ്ധനവു പുന:പരിശോധിക്കണമെന്നും ദേശീയ ജനതാ പാർട്ടി കോട്ടയം ജില്ലാക്കമ്മറ്റി പ്രസ്താവനയിൽ ആവിശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽവലിയ വായിൽ വാഗ്ദാനങ്ങൾ നിരത്തിക്കൊണ്ട്  സംസ്ഥാനത്താകെ ഓണച്ചന്തകൾ  ഉത്ഘാടനം  ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഇടിത്തീപോലെ പുതിയ വിലവർദ്ധവ് നടപ്പിലാക്കിയതെന്ന് ജില്ലാ പ്രസിഡണ്ട് സ്റ്റീഫൻ ജോസഫ് ആരോപിച്ചു.

27 രൂപയായിരുന്ന പഞ്ചസാരയ്ക്ക്  ഓണക്കാലത്ത് ആറ് രൂപ കൂട്ടി  33 രൂപയാക്കിയതാണ് ഏറ്റവും വലിയ ഇരുട്ടടിയായത്. 

മട്ട/കുറുവ അരിക്ക് മൂന്ന് രൂപ വീതം കൂട്ടി 30 രൂപയിൽ നിന്ന് 33 രൂപയാക്കി.

തുവരപ്പരിപ്പിന് നാല് രൂപയാണ് ഒറ്റയടിക്കു കൂട്ടിയത്. 111 രൂപയായിരുന്ന തുവരപ്പരിപ്പിന്
ഇപ്പോൾ 115 രൂപയാണ് വില.

പ്രകൃതിക്ഷോഭത്തിലും വിലക്കയറ്റത്തിലുംപെട്ടു പൊതുജനം  തകർന്നു നിൽക്കുമ്പോൾ  ഇത്തരം കൊലച്ചതി ചെയ്യാൻ ഒരു ഇടതു സർക്കാറിന് എങ്ങനെയാണു കഴിയുകയെന്നു സ്റ്റീഫൻ ജോസഫ് ചോദിച്ചു.

ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന വൈസ് പ്രസിഡണ്ട് റിട്ടയേർഡ് എസ്പി K രാധാകൃഷ്ണൻ യോഗം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സ്റ്റീഫൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

പാർട്ടി സംസ്ഥാന സെക്രട്ടറി ജിഷ ബി നായർ, ദേശീയ യുവജനത സംസ്ഥാന പ്രസിഡണ്ട് ജയൻ ബാബു, പ്രവാസി ജനത സംസ്ഥാന പ്രസിഡണ്ട് ജയിംസ് തോമസ്, ദേശീയ കലാസാംസ്കാരിക സാഹിത്യപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട്  ജോവാൻ മധുമല, യുവജനത ജില്ലാ പ്രസിഡണ്ട് അനിൽ അരവിന്ദാക്ഷൻ, ഗിരിജ മാഞ്ഞൂർ സലാം ഷാജഹാൻ, ദിലീപ് കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.