Mission News
Mission News
Saturday, 07 Sep 2024 18:00 pm
Mission News

Mission News

   : പാലക്കാട് :   ചുമട്ടു തൊഴിലാളി യൂണിയൻ ( INLC) പാലക്കാട് ജില്ലാ കൺവൻഷൻ ഒറ്റപ്പാലം മുളഞ്ഞൂർ എൽ പി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു.
കോൺഗ്രസ്സ് എസ്സ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് സുനിൽ തെക്കേതിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു, തൊഴിലാളികൾക്കുള്ള ഭക്ഷ്യ ഓണക്കിറ്റ് വിതരണം ഐ എൻ എൽ സി സംസ്ഥാന പ്രസിഡൻ്റ്  എം ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ഐ  എൻ എൽ സി പാലക്കാട് ജില്ലാ പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു, കോൺഗ്രസ്സ്. എസ്സ് ജില്ലാ സെക്രട്ടറി കെ.പി. രാമകൃഷ്ണൻ സ്വാഗതവും, ടി ശങ്കരനാരായണൻ lNLC മുളഞ്ഞൂർ കമ്മിറ്റി നന്ദിയും പറഞ്ഞു. ഐ എൻ എൽ സി സംസ്ഥാന ട്രഷർ എ അബ്ദുൾ ലത്തീഫ്, ജില്ലാ ജനറൽ സെക്രട്ടറി സിം ജോൺസൻ, ജില്ലാ ട്രഷറർ ആർ ശിവപ്രകാശ്, കോൺഗ്രസ്സ് എസ്സ് ജില്ലാ കമ്മറ്റി അംഗം കെ അയ്യപ്പൻകുട്ടി, കെ ഉണ്ണികൃഷ്ണൻ ( ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് 2ാം വാർഡ് മെമ്പർ) പി ഹരിദാസ് (ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്)  എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.