
*സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ. എസ് എസ് പ്രോഗ്രാം ഓഫീസറായി കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ പ്രൊഫ .വി. വിജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു*
സംസ്ഥാനത്തെ ഏറ്റവും മികച്ച യൂണിറ്റ് കാഞ്ഞങ്ങാട് നെഹ്രു കോളജ് എൻ. എസ്. എസ്
കാഞ്ഞങ്ങാട്:
സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ. എസ് എസ് പ്രോഗ്രാം ഓഫീസറായി കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻ. എസ്. എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസർ പ്രൊഫ .വി. വിജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു
സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ. എസ്. എസ് യൂണിറ്റായി കാഞ്ഞങ്ങാട് നെഹ്രു കോളജ് എൻ. എസ്. എസ് യൂണിറ്റും തിരഞ്ഞെടുക്കപ്പെട്ടു
രണ്ട് തവണ കണ്ണൂർ സർവകലാശാലയിലെ ഏറ്റവും നല്ല പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് മുൻ വർഷങ്ങളിൽ ലഭിച്ച പ്രൊഫ വിജയകുമാറിന് ആസാദ് സേനയുടെ മികച്ച കോർഡിനേറ്റർ, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കും ബോധന പ്രവർത്തനങ്ങൾക്കും സംസ്ഥാന തല അംഗീകാരവും ലഭിച്ചിരുന്നു .
പ്രൊഫ. വിജയകുമാർ കാഞ്ഞങ്ങാട് അമ്പലത്തറ മൂന്നാം മൈൽ സ്വദേശിയാണ്.
ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായ സവിത പി. വി യാണ് ഭാര്യ.
മക്കൾ :
വൈശാൽ എസ് വിജയ് , വൈഭവ് എസ് വിജയ്
.........................................