
കോഴിക്കോട്:
മാതൃഭൂമി ചീഫ് സബ് എഡിറ്ററും കോഴിക്കോട് പ്രസ് ക്ളബ് ട്രഷററുമായിരുന്ന പാവങ്ങാട് പുത്തൂർ ക്ഷേത്രത്തിന് സമീപം ‘ഷാമിൻ’ വീട്ടിൽ ടി. ഷിനോദ് കുമാർ (52) അന്തരിച്ചു.
22 വർഷമായി മാതൃഭൂമി പത്രാധിപ സമിതി അംഗമായ ഷിനോദ്, ദീർഘകാലം മാതൃഭൂമിയുടെ ബെംഗളൂരു റിപ്പോർട്ടറായിരുന്നു. കണ്ണൂർ യൂണിറ്റിലും സെൻട്രൽ ഡെസ്ക്, കോഴിക്കോട് ഡെസ്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ച അദ്ദേഹം നിലവിൽ എൻ.ആർ.ഇ. ഡെസ്ക് ചീഫ് സബ് എഡിറ്ററാണ്.
മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. എം.ജെ.യു. സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, കെ.യു.ഡബ്ളിയു.ജെ. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പുത്തൂർ ദുർഗാദേവി ക്ഷേത്ര കമ്മിറ്റി അംഗം, കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ:
ആർ. രജിമ (അധ്യാപിക, പാലാഴി ഗവ.ജി.എച്ച്.എസ്.എസ്.)
മക്കൾ:
പാർവ്വതി, ഗായത്രി.
അച്ഛൻ:
പരേതനായ അമ്പ്രമോളി കേശവൻ നമ്പ്യാർ (എ.കെ.നമ്പ്യാർ- മാതൃഭൂമി റിട്ട. സൂപ്പർവൈസർ).
അമ്മ:
ടി. സത്യവതി (റിട്ട. ചീഫ് പ്രൂഫ് റീഡർ, മാതൃഭൂമി