Mission News
Mission News
Saturday, 24 Aug 2024 18:00 pm
Mission News

Mission News

     കാലടി: ശ്രീമൂലനഗരം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നല്ലയിനം തൈകൾ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള ബഡ്ഡിംഗ്, ലെയറിങ്ങ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയ നൂതന കൃഷി രീതികൾ പരിചയപ്പെടുത്തുന്ന കർഷക പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. അത്യുല്പാദനശേഷിയും രോഗ പ്രതിരോധ ശേഷിയുമുള്ള മികച്ച തൈകൾ കർഷകർക്ക് ലഭ്യമാക്കുന്നതിനും ആയതുവഴി മികച്ച വിളവ് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇത്തരം പുതിയ കൃഷി രീതികൾ കർഷകരെ പരിചയപ്പെടുത്തുന്ന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ്  ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ സി മാർട്ടിൻ, കൃഷി  ഓഫീസർ രജിതാ രാധാകൃഷ്ണൻ അടിയോടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാർഷിക മെത്തേഡുകൾ നേരിട്ട്  കാണുന്നതിനും മനസ്സിലാക്കുന്നതിനും കർഷകർക്ക് മികച്ച അവസരമാണ് ഇത്തരം പരിപാടികളുടെ ലഭ്യമാക്കുന്നതെന്ന് കൃഷി ഓഫീസർ അറിയിച്ചു. ജോൺസൺ മാസ്റ്റർ ക്ലാസ് നയിച്ചു.മണ്ണ് പരിശോധന സംവിധാനം ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.നിരവധി കർഷകർ പരിപാടിയിൽ പങ്കെടുത്തു.