Mission News
Mission News
Saturday, 17 Aug 2024 18:00 pm
Mission News

Mission News

 

കേരളാ ബ്രാഹ്മണ സഭയുടെ 55 മത് സ്ഥാപക ദിനം ആഗസ്ത് 17നു (ചിങ്ങം 1 )  ശ്രീ ശങ്കര ശാന്തി നിലയത്തിൽ വച്ച് സഭയുടെ പതാക ഉയർത്തി ആഘോഷിച്ചു . കാലടി ഉപസഭ വൈസ് പ്രസിഡന്റ് ശ്രീ R സുബ്രമണ്യ അയ്യർ പതാക ഉയർത്തി പതാക സന്ദേശം നൽകി . കേരള  ബ്രാഹ്മണ സഭ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ എൻ രംഗനാഥൻ സഭയുടെ മുൻകാല പ്രവർത്തങ്ങൾ കുറിച്ച് സംസാരിച്ചു. തുടർന്ന് ഉപസഭ സെക്രെട്ടറി ശ്രീ കെ എസ് ശിവരാമകൃഷ്ണൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഉപസഭ കമ്മിറ്റി അംഗങ്ങളായ ശ്രീ കെ എൻ ശിവരാമകൃഷ്ണൻ , ശ്രീ കെ എസ് നാരായണൻ , ശ്രീ കെ എസ്  ശ്രീരാം  എന്നിവരും ശ്രീ ശങ്കരശാന്തി നിലയം അന്തേവാസികളും മറ്റു സഭ അംഗങ്ങളും പങ്കെടുത്തു.