Mission News
Mission News
Saturday, 17 Aug 2024 18:00 pm
Mission News

Mission News

കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പ്രത്യേക കൺവെൻഷൻ 'പതിയാരക്കര: കേരള സ്റ്റേയ്റ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പതിയാരക്കര യൂനിറ്റ് പ്രത്യേക കൺവെൻഷൻ പതിയാരക്കര മന്ദത്ത് കാവ് യു പി സ്കൂളിൽ നടന്നു. കൺവെൻഷൻ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു പ്രസിഡൻ്റ് എ.വിശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ശശിക ളരിയേൽ മുഖ്യ പ്രഭാഷണം നടത്തി.മുതിർന്ന പെൻഷൻകാരെ ബ്ലോക്ക് സെക്രട്ടറി പി.എം കുമാരൻ ആദരിച്ചു.ശശികളരിയേലിൻ്റെ അമൃതായനം പുസ്തക പരിചയം ടി.വി നാരായണൻ നമ്പ്യാർ നിർവഹിച്ചു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച വി.ടി പവിത്രനെയും, ടി.കെ മോഹനനെയും ആദരിച്ചു.സംസ്ഥാന കൗൺസിലർ സി.പി മുകുന്ദൻ, വി.വി സുരേഷ്, ലീല കോറോത്ത് ,എം കെ കുറുപ്പ് ,പി .വിജയകുമാർ, എൻ.കെ രാധാകൃഷ്ണൻ 'എം രമേശൻ എന്നിവർ സംസാരിച്ചു.