Mission News
Mission News
Wednesday, 14 Aug 2024 18:00 pm
Mission News

Mission News

 

 

 

 

*കൊച്ചിയിൽ കുട്ടികളുടെ കാർട്ടൂൺ കളരി 24 നും 25 നും* 

 

 


കൊച്ചിയിൽ ഈ മാസം 21 മുതൽ നടക്കുന്ന ദേശീയ കാർട്ടൂൺ മേളയായ കാരിട്ടൂണിൻ്റെ ഭാഗമായി കുട്ടികൾക്കായി രണ്ടു ദിവസത്തെ കാർട്ടൂൺ ശില്പശാല നടത്തുന്നു. 24 , 25 തീയതികളിൽ എറണാകുളം ചാവറ കൾച്ചറൽ സെൻററിൽ ആണ് പരിപാടി. 


കേരള കാർട്ടൂൺ അക്കാദമിയും ചാവറ കൾച്ചറൽ സെന്ററും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അടിസ്ഥാന കാർട്ടൂൺ പാഠങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, അനിമേഷൻ തുടങ്ങിയവയെ കുറിച്ച് പ്രമുഖ കാർട്ടൂണിസ്റ്റുകൾ ക്ലാസ്സെടുക്കും.


 പഠിക്കുന്ന ക്ലാസ്സ് , വരച്ച ഒരു കാർട്ടൂൺ എന്നിവ അടക്കം അപേക്ഷ നൽകാം. 

ആദ്യം അപേക്ഷിക്കുന്ന 9 മുതൽ 17 വയസ്സ് വരെയുള്ള 50 പേർക്കാണ് പ്രവേശനം .


 പ്രവേശനം സൗജന്യമാണ്.


 ഇ മെയിൽ വിലാസം: cartoonacademy@gmail.com. ഫോൺ : 9447704693.

 രജിസ്ട്രേഷനുള്ള അവസാന തീയതി : 22.08.2024.

.