
കേന്ദ്ര സർക്കാർ വയനാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
കൊച്ചി. പ്രകൃതി ദുരന്തത്തിൻ്റെ ഏറ്റവും വലിയ വേദനയും കണ്ണീരുമാണ് വയനാട്ടിൽ നാം കണ്ടതെന്നും ഇതുവരെയും കാണാത്ത മഹാദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്നും കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
കോൺഗ്രസ് - എസ് സംസ്ഥാന നേതൃ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.
ദുരന്തമുഖത്ത് സമയോചിതമായ ഇടപടലുകൾ നടത്തിയ മുഖ്യമന്ത്രിയെയാണ് പിണറായി വിജയനിലൂടെ കേരള ജനത കണ്ടത്. മറ്റ് മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഇപ്പോഴും ദുരന്ത ഭൂമിയിൽ കർമനിരതരായി ഉണ്ട് എന്നുള്ളത് കേരളത്തിന്റെ മനസാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി കൂടി വയനാട് സന്ദർശിച്ചപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നത്. എപ്പോഴും കേരളത്തോട് കാണിക്കുന്ന അവഗണന വയനാടിന്റെ കാര്യത്തിൽ സംഭവിക്കരുതെന്നും ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
കൊച്ചിയിൽ വൈ. എം. സി. എ. ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ സി ആർ വൽസൻ, അഡ്വ :റ്റി വി വർഗ്ഗീസ്, ഇ. പി. ആർ. വേശാല, ഐ. ഷിഹാബുദ്ദിൻ, ഉഴമനക്കൽ വേണുഗോപാൽ, മാത്യൂസ് കോലേഞ്ചരി , അനിൽ കാഞ്ഞിലി, അഖിലേന്ത്യ കമ്മറ്റി അംഗംങ്ങളായ വിവി സന്തോഷ് ലാൽ, അഡ്വ : കെ വി മനോജ് കുമാർ,ജില്ലാ പ്രസിഡൻ്റുമാരായ കെ. കെ ജയപ്രകാശ്, ഗോപാലാൻ മാസ്റ്റർ, പി. കെ. ശശികുമാർ, സുനിൽ. റ്റി. തെക്കേതിൽ, സി. എം. അസീസ്, വേങ്ങയിൽ ഷംസു , പാളയം രാജൻ, , യൂത്ത് കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് കാലാ, കെ.എസ്.യു- എസ് സംസ്ഥാന പ്രസിഡൻ്റ് റെനീഷ് മാത്യു, എൻ.ജി.ഓ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ. വി. ഗിരിഷ് , കെ. പി. ടി. എ സംസ്ഥാന പ്രസിഡൻ്റ് രാജിവ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.