
40 ലക്ഷത്തോളം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രസർക്കാരിൻറെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ മാർച്ച് 31 രാജ്ഭവൻ മാർച്ച് നടത്തുന്നു.
129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതീവ അപകടാവസ്ഥയിൽ ആണെന്ന ഐ.ഐ.ടി റൂർക്കല ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ റിപ്പോർട്ടുകൾ വേണ്ടത്ര ഗൗരവത്തിൽ എടുക്കാതെ കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കത്തിനിടയിൽ ഡാമിൻറെ അവസ്ഥ കൂടുതൽ ആശങ്കയിലേക്ക് നീങ്ങുകയാണ്.ഇടുക്കി പത്തനംതിട്ട ജില്ലകളിൽ അടിക്കടി ഉണ്ടാവുന്ന മണ്ണിടിച്ചിലും ഉരുൾപൊട്ടലും മറ്റും ജനങ്ങളെ കൂടുതൽ പരിഭ്രാന്തിയിൽ ആഴ്ത്തിയിരിക്കുന്നു.
നിലവിൽ കാലാവധി കഴിഞ്ഞ് അപകടാവസ്ഥയിരിക്കുന്ന മുല്ലപ്പെരിയാർ ഡാം അടിയന്തരമായി ഡി കമ്മീഷൻ ചെയ്തു് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന ആശയത്തിലൂന്നി പുതിയ അണക്കെട്ട് നിർമ്മിക്കണം എന്നതാണ് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
കേരളത്തിൽ ജനങ്ങളുടെ ജീവനും തമിഴ്നാടിന് വെള്ളവും എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 31ന് രാജഭവൻ മാർച്ച് നടത്തി ഗവർണർക്ക് നിവേദനം സമർപ്പിക്കുന്നു.
31ആം തീയതിയിലെ മാർച്ച് പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകൻ ശ്രീ സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും.ആന്റി കറപ്ഷൻ മിഷൻ ദേശീയ ചെയർമാൻ ഡോ': പി ആര്‍ വി നായർ ,പ്രസിഡണ്ട് ഡോക്ടർ രാജീവ് രാജധാനി , ജനറൽ സെക്രട്ടറി ശ്രീ കെ പി ചന്ദ്രൻ ,ആൻറി കറപ്ഷൻ മിഷൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ ഷിബു കെ തമ്പി, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ തുടങ്ങിയവർ രാജ്ഭവൻ മാർച്ച് നയിക്കും.
റിപ്പോർട്ടർ: സാജു തറനിലം