
അങ്കമാലി: കാൽനടയാത്രക്കാരനെ പാസഞ്ചർ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ നെടുമ്പാശ്ശേരി അത്താണി ഇലഞ്ഞകുടത്ത് രാജപ്പൻ നായർ ( 78) മരിച്ചു. ദേശീയപാതയിൽ കോതകുളങ്ങരയിൽ വെള്ളി രാവിലെ 5.30 നായിരുന്നു അപകടം. ഫെഡറൽസിറ്റിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷ വന്ന് ഇടിച്ചാണ് അപകടം. ഭാര്യ അംബുജം.
മക്കൾ - ബിന്ദു,പരേതനായ ശ്രീവൽസൻ, അജിത്ത്കുമാർ, സജീവൻ. സംസ്കാരം നടന്നു.മരുമക്കൾ - ബാബു,ശ്രീലക്ഷ്മി. കണ്ണ് നേത്രദാനം നടത്തി