
കൊച്ചി: പേർഷ്യൻ രാജ്യങ്ങളിലേക്ക് നിശ്ചിത യോഗ്യതയും കൃത്യമായ വിസാ ചട്ടവും പാലിക്കാതെ നിരവധി സ്ത്രീകളെ കൊച്ചി വിമാനത്താവളം വഴി " ചവുട്ടിക്കേറ്റ് " എന്ന ഓമനപേരിൽ അറിയപ്പെടുന്ന പുഷിംങ്ങ് പ്രക്രിയയിലൂടെ കടത്തിവിടുന്നു.പലർക്കും നേഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കൊണ്ട് പോകുന്നത് ഒന്നര ലക്ഷത്തോളം രൂപ വാങ്ങി കൊണ്ടാണ് കൊച്ചിയിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്തിരുന്ന ചില വനിതകളെ മോഹന വാഗ്ദാനങ്ങൾ നൽകി ലക്ഷങ്ങൾ ഈടാക്കി കൊണ്ടു് പോയത് കോട്ടയം സ്വദേശിയായ ഡെന്നീസ് എന്നയാളുടെ നേതൃത്വത്തിലാണ് ഇയാളുടെ സഹായി കാസർകോഡ് സ്വദേശി വിവിധ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പറയപ്പെടുന്നു. കുവെറ്റിലേക്കായ് കൊണ്ട് പോയ സ്ത്രീകളുടെ പാസ്പോർട്ടിലും വിസ രേഖകളിലും കൃത്രിമം കാണിച്ചാണ്, മനുഷ്യക്കടത്ത് നടത്തിയത്, ഇതിനായി എമിഗ്രേഷൻ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്ക് സാമ്പത്തികമുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നത് കോട്ടയം സ്വദേശിയാണെന്നാണ് ,ഇങ്ങനെ കൊണ്ട് പോയ ഒരു സ്ത്രീ വാഗ്ദാനം ചെയ്ത തൊഴിൽ ലഭിക്കാഞ്ഞതിനേ തുടർന്ന് നാട്ടിലേക്ക് പോരണമെന്ന നിർബന്ധം പിടിചതിനാൽ രാവിലെയുള്ള കുവൈറ്റ് കൊച്ചി വിമാനത്തിൽ നാട്ടിലെക്ക് രക്ഷപ്പെട്ട് വരികയുണ്ടായി, അടുത്ത ആഴ്ച വീണ്ടും സ്ത്രീകളെ കടത്തികൊണ്ട് പോകാനുള്ള ഏർപ്പാടുകൾ എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്നു.