Mission News
Mission News
Monday, 15 Jul 2024 18:00 pm
Mission News

Mission News

 

തേവലക്കര :- 

റെക്കോര്‍ഡ്‌ സ്വന്തമാക്കി അഞ്ച് വയസ്സുകാരി പൂർണ്ണകൃപ. സംസ്കൃതത്തിൽ നമ്പറുകൾ വളരെ വേഗത്തിൽ ചൊല്ലിയ ഏറ്റവും പ്രയംകുറഞ്ഞകുട്ടിയായിട്ടാണ് കൊച്ചുമിടുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കിയത്. കൂടാതെ ശ്രീമദ് ഭഗവദ്ഗീതയും നിരവധി സംസ്കൃത ശ്ലോകങ്ങളും പൊതു വിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരവും പറഞ്ഞ് ആണ് പൂർണ്ണകൃപ ഈ നേട്ടം കരസ്ഥമാക്കിയത്.  പുതിയകാവ് അമ്യത വിദ്യാലയത്തിലെ യൂ കെ ജി വിദ്യാർത്ഥിനി ആണ്. ഈ കഴിഞ്ഞ സ്കൂൾ അവധിക്കാലത്ത് മാതാ അമ്യതാനന്ദമയി മഠത്തിലെ ബ്രമ്മചാരിണികൾ നടത്തിയ സംസ്കൃതം ക്ലാസിൽനിന്നും ആണ് പൂർണ്ണകൃപക്ക് അറിവുകൾ പകർന്നുകിട്ടയത്. കൊല്ലം ചവറ തേവലക്കര ആറാട്ട് വീട്ടിൽ അനീഷ്, കീർത്തിക ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി