Mission News
Mission News
Sunday, 14 Jul 2024 18:00 pm
Mission News

Mission News

പി വി സിനിമാസിന്റെ ബാനറിൽ സുർജിത്ത് എസ് നിർമ്മിച്ച് ജി കെ എൻ പിള്ള രചനയും സംവിധാനവും നിർവഹിച്ച അങ്കിളും കുട്ട്യോളും സിനിമയുടെ 25-ാം ദിവസത്തിൻ്റെ ആഘോഷങ്ങൾക്ക്  സോമശേഖരൻ പിള്ള ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു

പെരുമ്പാവൂർ നിയോജക മണ്ഡലം എം.എൽ.എ  എൽദോസ് കുന്നപ്പിള്ളി, സിസ്റ്റർ സിനിറോസ് സി.എം.സി പ്രിൻസിപ്പാൾ ജ്ഞാനോദയ സെൻട്രൽ സ്കൂൾ ചെങ്ങൽ, സിസ്റ്റർ ഡോക്ടർ ജീസാ ഗ്രേസ് സി.എം.സി പ്രിൻസിപ്പാൾ വിമല സെൻട്രൽ സ്കൂൾ പെരുമ്പാവൂർ, ഡോക്ടർ വിജയൻ നങ്ങേലിൽ, മാസ്റ്റർ ആദിഷ് പ്രവീൺ,  ഏലിയാസ് മാത്യൂ പ്രസിഡൻ്റ് ലയൺസ് ക്ലബ് പെരുമ്പാവൂർ, എ ടി അജിത് കുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്,  എൻ പി അജയകുമാർ പ്രസിഡന്റ് രായമംഗലം പഞ്ചായത്ത്,  ഐമുറി വേണു പ്രസിഡന്റ് ഫാസ് പെരുമ്പാവൂർ,  ഷാജി സരിഗ പെരുമ്പാവൂർ,  ഷാജി നെല്ലിക്കൽ വളയൻചിറങ്ങര,  സാനു പി ചെല്ലപ്പൻ പെരുമ്പാവൂർ,  പോൾ വെട്ടിക്കനാകുടി ഐമുറി തുടങ്ങിയ സാംസ്കാരിക പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അങ്കിളും കുട്ട്യോളും സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും പ്രധാന നടനുമായ  ജി കെ എൻ പിള്ള സ്വാഗതവും നിർമ്മാതാവ് സുർജിത്ത് എസ് കൃതജ്ഞതയും രേഖപ്പെടുത്തി. അങ്കിളും കുട്ട്യോളും സിനിമയിലെ താരങ്ങളായ ആദിഷ് പ്രവീൺ, സിജിൻ, അക്ഷയ്, ആൽഫ്രഡ്, പാർത്ഥിവ്, ആൻഡ്രിയ, വൈഗ, ഗൗരി നന്ദ, ശ്രീഹരി, ആദർശ്, വരുൺ, ആദിത്, അഷ്റഫ് മല്ലശ്ശേരി, ദിലീപ് നീലേശ്വരം, അനിയൻ മാരാർ, ജോഷി, സുഭാഷ്, അലിയാർ, ഷീബ, കൊച്ചുണ്ണി തുടങ്ങിയവരും ഡിജിറ്റൽ പ്രമോഷൻ വിഭാഗം  ഉണ്ണി രാമപുരം,  രമേഷ് കുമാർ, സ്റ്റിൽ ഫോട്ടോഗ്രാഫർ  ജോർജ് കോളാൻ എന്നിവരു വിജയകുമാർ പെരുമ്പാവൂർ, ശ്രീകുമാർ പെരുമ്പാവൂർ എന്നിവരും സന്നിഹിതരായിരുന്നു. 

"സ്നേഹം + ദൈവം = ഗുരു" എന്ന പുതിയ ഫോർമുലയിലൂടെ രക്ഷിതാക്കളേയും കുട്ടികളേയും ഒപ്പം അധ്യാപകരേയും ഒരുപോലെ പഠനസമ്പ്രദായങ്ങളിലെ അന്തസ്സത്തയെക്കുറിച്ച് മാറി ചിന്തിക്കുവാൻ തിരക്കഥാകൃത്തും സംവിധായകനും കൂടിയായ ശ്രീ ജി കെ എൻ പിള്ള ശ്രമിക്കുമ്പോൾ അങ്കിളും കുട്ട്യോളും സമൂഹത്തിൽ വേറിട്ടൊരു ദൃശ്യാനുഭവം ആകുന്നു.

ദേശീയ അവാർഡ് ജേതാവ് ആദിഷ് പ്രവീൺ അങ്കിളിന്റെ മകനായും അങ്കിളായി ജി കെ എൻ പിള്ളയും ഭാര്യയായി ശിവാനി സായയും കുടുംബ ബന്ധങ്ങളുടെ തീക്ഷ്ണത പ്രേക്ഷകരിലേക്ക് പകരുന്നതും ഗുരുകുലസമ്പ്രദായത്തിന്റെ അനന്തസാധ്യതകൾ അങ്കിളും കുട്ടികളും ചേർന്ന് സമന്വയിപ്പിക്കുന്നതും ചിത്രത്തിൻെറ ഹൈലൈറ്റുകളാണ്. ജി കെ എൻ പിള്ള രചിച്ച ഗാനങ്ങളും അനിയൻ മാരാർ രചിച്ച കവിതയും അനൂപ് എ കമ്മത്തിന്റെ സംഗീതവും പി. ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, മാസ്റ്റർ ഋതുരാജ്, രമേഷ് മുരളി എന്നിവരുടെ ആലാപനവും ഈ സിനിമയെ വേറിട്ടതാക്കുന്നു. മഹേഷ് ലെൻസ്മാന്റെ ഛായാഗ്രഹണ മികവും കെ രാജഗോപാലിന്റെ എഡിറ്റിംഗ് ചാരുതയും ജിന്റോ ജോണിന്റെ പശ്ചാത്തല സംഗീത വിസ്മയവും ഡി യുവരാജിന്റെ ശബ്ദമിശ്രണ മികവും അങ്കിളും കുട്ട്യോളും സിനിമയെ മഹത്തരമാക്കുന്നു.

അങ്ങനെയങ്ങനെ അങ്കിളും കുട്ട്യോളും ഈ കാലഘട്ടത്തിൻ്റെ ഒരു ആവശ്യമായി മാറുന്നു എന്നുള്ളതാണ് ഏറ്റവും വലിയ സത്യം. അങ്കിളും കുട്ട്യോളും സിനിമ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് വന്ന് തീയേറ്ററിൽ കാണുന്നു എന്നുള്ളതും ഈ സിനിമയെ വേറിട്ടതാക്കുന്നു.