
തിരുവനന്തപുരം: NDA ഘടക കക്ഷിയായ ദേശീയ ജനതാ പാർട്ടി(RLM)യുടെ കൊല്ലം ജില്ലാ പ്രസിഡണ്ടായി നല്ലില ജയഘോഷിനെ (കുണ്ടറ) പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
നിലവിൽ ദേശീയ ജനതാ പാർട്ടി(RLM) -യുടെ ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ജയഘോഷ് ഫർണിച്ചർ മാനുഫാക്ചറേഴ്സ് മർച്ചന്റ്സ് അസ്സോസ്സിയേഷൻ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയും 'കാരുണ്യസ്പർശം' ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റുമാണ്.
കൊല്ലം ജില്ലയിൽ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായ ജയഘോഷ്
നവനീതം ചാരിറ്റബിൾ സൊസൈറ്റിയുടെ സംഘാടകരിൽ ഒരാളാണ്.
പാർട്ടി ജില്ലാ അദ്ധ്യക്ഷനായിരുന്ന മുഖത്തല മോഹനൻ പിള്ള കേരള പെൻഷനേഴ്സ് ജനത(RLM)യുടെ സംസ്ഥാന പ്രസിഡണ്ടായി ചുമതലപ്പെടുത്തപ്പെട്ട സാഹചര്യത്തിലാണ്നല്ലില ജയഘോഷിന്റെ നിയമനമെന്ന് പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.