Mission News
Mission News
Thursday, 11 Jul 2024 18:00 pm
Mission News

Mission News

തൃശ്ശൂർ  :ഭാരതം വേദാന്തത്തി ലധിഷ്ഠിതമായ ജീവിത ചര്യക്ക് വേണ്ടി ദാഹിക്കുകയാണെന്നും മനുഷ്യരിലെ ഈശ്വരാശത്തെ തിരിച്ചറിയുക എന്നതാണ് ഉപനിഷത്തുകൾ നമ്മെ പഠിപ്പിച്ചതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ഡോ പി.വി വിശ്വനാഥൻ നമ്പൂതിരി രചിച്ച സനാതന സുധപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി പൂങ്കുന്ന വിവേകാനന്ദ വിജ്ഞാനഭവനിൽ നടന്ന ഒൻപതാമത് വിചാര സത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ മോഹൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാത്മജാ നന്ദ ഡോ പി.വി വിശ്വനാഥൻ നമ്പൂതിരി ,എം വി നാരായണ ശർമ്മ എന്നിവർ സംസാരിച്ചു. വേദഘോഷത്തോടെ പൂർണ കുഭം നല്കിയാണ് ഗവർണരെ സ്വീകരിച്ചത്. പൂങ്കുന്നം വിവേകാനന്ദ വിജ്ഞാന ഭവനത്തിലെ ക്ഷേത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഗവർണർ വേദിയിലേക്ക് കയറിയത്.ശ്രീരാമകൃഷ്ണമഠം, മൂവാറ്റുപുഴ സനാതന സ്കൂൾ ഓഫ് ലൈഫ് പത്തനംതിട്ട ഗിതാ പ്രചാരക സമിതി, എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.