Mission News
Mission News
Wednesday, 10 Jul 2024 18:00 pm
Mission News

Mission News

 

കാഞ്ഞൂർ   : ജില്ലാ പഞ്ചായത്തിന്റെ 23- 24 പദ്ധതിയിൽ ഉൾപ്പെട്ട മാതൃവന്ദനം പ്രോജക്റ്റിന്റെയും കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ 23- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വനിതകൾക്ക് യോഗ പരിശീലനം എന്ന പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണവും കാഞ്ഞൂർ ആയുർവേദ ഡിസ്പെൻസറിൽ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സിമി
 ടീജോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ബിജു മാതൃവന്ദനം പ്രോജക്റ്റിന്റെ ഉദ്ഘാടനവും യോഗ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

 ജില്ലാ പഞ്ചായത്ത് പ്രസവരക്ഷ യുമായി സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ആയുർവേദ കഷായം ലേഹ്യം കുഴമ്പ് തുടങ്ങിയ ഈ പദ്ധതിയിലൂടെ നൽകപ്പെടുന്നു. ഡെലിവറിക്ക് ശേഷം ഡിസ്ചാർജ് സമ്മറിയുമായി ആയുർവേദ ഡോക്ടറെ സമീപിച്ചാൽ പ്രസവാനന്തര ശുശ്രൂഷകൾക്കുള്ള ആയുർവേദ കിറ്റ് ലഭിക്കുന്നതാണെന്ന് ഡോക്ടർ അറിയിച്ചു. ഈ ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഗ്രേസിദയാനന്ദൻ 
ടി എൻ ഷണ്മുഖൻ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ രാജേന്ദ്രൻ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ബേബി മഞ്ഞളി 
കുരിയച്ചൻ പാറക്ക പ്രേംനാഥ് 
അഖില സജീവ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ സജീറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.