Mission News
Mission News
Friday, 22 Jul 2022 18:00 pm
Mission News

Mission News

വൈകിട്ട് പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് പരിപാടി. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും കേന്ദ്രമന്ത്രിമാരും എംപിമാരും ചടങ്ങിൽ പങ്കെടുക്കും.

ഇന്നലെ രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴ വിരുന്ന് നൽകി. ഡൽഹിയിലെ ഹോട്ടൽ അശോകയിൽ സംഘടിപ്പിച്ച വിരുന്നിൽ കേന്ദ്ര മന്ത്രിസഭാംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു. നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമുവും യാത്രയയപ്പ് വിരുന്നിൽ സന്നിഹിതയായി.

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ വിരുന്നിൽ പങ്കെടുത്തു. കൂടാതെ പത്മ പുരസ്‌കാര ജേതാക്കളും ഗോത്രവർഗ നേതാക്കളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖർ അത്താഴവിരുന്നിൽ പങ്കുച്ചേർന്നു. അതേസമയം സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കും.