Mission News
Mission News
Friday, 05 Jul 2024 00:00 am
Mission News

Mission News

മുംബയിലെ പ്രമുഖ വ്യവസായിയും പൗരപ്രമുഖനും കാരുണ്യ പ്രവര്‍ത്തനമേഖലകളില്‍ നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതുമായ വാരിയര്‍ ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയുമായ ശ്രീ എ. എസ്. മാധവ വാരിയരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ലോക ആയുര്‍വേദ രംഗത്ത് ശ്രദ്ധേയമാകുവാന്‍ പോകുന്ന കൈവല്യ ആയുര്‍വേദ വില്ലേജ്, പാലക്കാട് പെരിങ്ങോട്ടുള്ള കോതച്ചിറയില്‍ ജൂലായ് 6 ആം തീയതി രാവിലെ 11 മണിക്ക് ഉത്ഘാടനം ചെയ്യപ്പെടുന്നു. ഈ ആയുര്‍വേദ വില്ലേജിന്റെ പ്രവര്‍ത്തനം പ്രസിദ്ധമായ കോയമ്പത്തൂരിലെ വൈദ്യഗ്രാമവുമായി സഹകരിച്ചാണ്.

മുംബെയില്‍ അടിസ്ഥാനമായി വേദ വിദ്യാഗുരുകുലം, വൃദ്ധസദനം മുതലായ പ്രവര്‍ത്തനങ്ങള്‍ കൂടാതെ കേരളത്തില്‍ മറ്റുള്ള സാമൂഹ്യസംഘടനകളുമായി സഹകരിച്ച് നിര്‍ദ്ധനരായവര്‍ക്ക് 262 വീടുകള്‍ സൗജന്യമായി നല്‍കുകയും, വിദ്യാസമ്പന്നരായ യുവതീ-യുവാക്കള്‍ക്ക് ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി - ടൂറിസം എന്നീ വിഷയങ്ങളില്‍ DDU-GKY യുമായി സഹകരിച്ച് 565 പേര്‍ക്ക് ജോലി നല്‍കുകയും, കായിക രംഗത്ത് താല്‍പര്യമുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക പരിശീലന കേന്ദ്രമായ എര്‍ണാകുളം ജില്ലയിലെ മഴുവഞ്ചേരിയിലെ സ്‌പോര്‍ട്‌സ് അക്കാദമി, ആനക്കട്ടിയില്‍ ആദിവാസികള്‍ക്കായുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തിലൂടെ അനേകം പേര്‍ക്ക് തൊഴില്‍ നല്‍കി വരുന്നു. നാഷണല്‍ NGO കോണ്‍ഫെഡറേഷനുമായി സഹകരിച്ച് 5000 ലധികം സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്, സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍ തുടങ്ങിയവ 50% വിലക്കുറവില്‍ നല്‍കി വരുന്നു.

അറുപത്തിനാല് അപ്പാര്‍ട്ട്‌മെന്റുകളായി രണ്ട് ലൊക്കേഷനുകളിലുള്ള ഇവിടുത്തെ കൈവല്യ എട്ടുകെട്ട് മാളിക, പ്രായമായവര്‍ക്ക് താമസിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നു.

തുറന്ന ഓഡിറ്റോറിയം, ആറര ഏക്കറോളം വരുന്ന പൂന്തോട്ടം അതില്‍ വളരെ പ്രാധാന്യമുള്ള അതിപ്രധാന്യമുള്ള ആയുര്‍വേദ സസ്യങ്ങള്‍, നീന്തല്‍ക്കുളം, തിരുമ്മുശാലകള്‍, ഭക്ഷണശാലകള്‍, കോയമ്പത്തുള്ള വൈദ്യ ഗ്രാമത്തിലെ ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തെറാപ്പിസ്റ്റുകളും ഹോളിസ്റ്റിക്ക് ചികിത്സാ രീതികളും ഇവിടുത്തെ പ്രത്യേകതയാണ്.

ആയുര്‍വേദ ടൂറിസത്തിന്റെ ആഗോളതലത്തില്‍ പാലക്കാടിനായി വാരിയര്‍ ഫൗണ്ടേഷന്റെ ഈ സംരംഭം രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്.

ശ്രീ വാരിയരുടെ സഹോദരിയും നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ബാലമന്ദിരം കുട്ടികളുടെ അമ്മൂമ്മയുമായ ശ്രീമതി തിലകം വാരിയരുടെ എണ്‍പതാം ജന്മദിനത്തിന്റെ ആഘോഷവും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നു എന്നത് വളരെ ശ്രദ്ധേയമാണ്.