Mission News
Mission News
Wednesday, 03 Jul 2024 18:00 pm
Mission News

Mission News

തൃശൂർ: കേരളത്തിൽ ട്രെയിൻ യാത്ര അതികഠിനവും ഭീകരവുമാകുന്നു. ഇന്ന് 'മുംബെക്ക് കൊങ്കൺ വഴിയുള്ള തീവണ്ടിയാത്ര അതിഭയാനകമായിരുന്നു. ആകെയുള്ള നാലു ജനറൽ കോച്ചുകൾ വാഗൺ ട്രാജഡി യെ ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു യാത്രക്കാരുടെ അവസ്ഥ രോഗികളും വൃദ്ധരും സ്ത്രീകളും പലർക്കും ടിക്കറ്റെടുത്തിട്ട് വണ്ടിയിൽ കയറാൻ പോലും പറ്റിയില്ല, പലരും റിസർവേഷൻ കോച്ചിൽ കയറാൻ ശ്രമിച്ചെങ്കിലും RPF കാരായ രണ്ട് പോലീസ് കാർ അവരെയെല്ലാം അടിച്ചോടിക്കുന്ന കാഴ്ചയായായിരുന്നു., ഒന്നുകിൽ ജനറൽടിക്കറ്റ് പരിമിതിപ്പെടുത്തുക, അല്ലെങ്കിൽ കൂടുതൽ കോച്ചുകളൊ, റിസർവേഷൻ കോച്ചുകളിൽ പകൽ സമയസ്ലീപ്പർ ടിക്കറ്റ് നൽകുക, ട്രെയിൻ യാത്രകളിലെ അപകടങ്ങൾ ദൈനം ദിനം വളരെ രൂക്ഷമായി ഉയരുകയാണ്, RPF ഉദ്യോഗസ്ഥരുടെ ജോലി റെയിൽവേയുടെ വസ്തുവകകൾ സംരക്ഷിക്കാനും, യാത്രികരെ സഹായിക്കാനുമാണ് എന്നതാണ് വസ്തുത എന്നിരിക്കെ, യാത്രക്കാരെ വടിയെടുത്ത് അടിക്കുക തെറി വിളിക്കുക എന്നത് മാത്രമായി കഴിഞ്ഞു., കേന്ദ്ര സർക്കാരിനോ റെയിൽവേ ക്കോ, ഇവരുടെ മേൽ യാതൊരു നിയന്ത്രണവുമില്ല, ഏറ്റവും മോശമായി യാത്രക്കാരോടു് പെരുമാറുന്ന RPFഉദ്യോഗസ്ഥർ എറണാകുളം നോർത്തിലും, തൃശൂരുമാണെന്ന് പതിവ് യാത്രികർ ആരോപണം ഉന്നയിക്കുന്നു 'ഇവർക്ക് നിയമം പാലിച്ച് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന യാത്രികരെ ഭീഷണിപ്പെടുത്തി അസഭ്യം പറയുക ഒരു ഹോബിയാണ്, എന്നാൽ റെയിൽ വേ വഴി നടത്തപ്പെടുന്ന കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നു കടത്തലുകൾക്കെതിരെ യോ ഒരു നടപടി സ്വീകരിക്കാനും താത്പര്യമില്ല, രാത്രികാലങ്ങളിൽ കോച്ചുകളിൽ ജോലി ചെയ്തിരുന്ന പല TTEമാർക്കും അപകടകരമായ സാഹചര്യം അക്രമികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടും, ഇവർക്ക് യാതൊരു കുലുക്കവുമില്ല, കേരള റയിൽവേ പോലീസിന്, ഇതെല്ലാം കേന്ദ്രത്തിൻ്റെ താണെന്നും തങ്ങൾക്ക് യാത്രക്കാരോട് യാതൊരു കടപ്പാടുമില്ലെന്നും, രാഷ്ടീയക്കാർക്ക് എസ്കോർട്ട് മാത്രമാണ് ഞങ്ങളുടെ ഡ്യൂട്ടി എന്നുമാണ് അവരുടെ പക്ഷം, കേരളത്തിൽ നിന്ന് കുറെ എം.പി.മാരെ ജനം ജയിപ്പിച്ചു വിട്ടിട്ടുണ്ടെങ്കിലും പാർലമെൻ്റിൽ തുണി പൊക്കി കാണിക്കുക എന്നല്ലാതെ കേരളത്തിലേക്കുള്ള തീവണ്ടികളുടെയും യാത്രികരുടെയും കാര്യത്തിൽ യാതൊരു താത്പര്യവുമില്ല അവർക്കതിൻ്റെ ആവശ്യവുമില്ല കാരണം കഴുതകൾ തങ്ങളെ തന്നെ മാത്രമേ ജയിപ്പിക്ക എന്നവർക്കറിയാം