Mission News
Mission News
Sunday, 30 Jun 2024 18:00 pm
Mission News

Mission News

കോട്ടയം, :യൂറോപ്പ് ജോലികൾ സ്വപ്നം കണ്ട് ജീവിതത്തിലെ സകല സമ്പാദ്യങ്ങളും വിറ്റ് പെറുക്കി ഗ്ലോബൽ സുപ്രീം എന്ന തട്ടിപ്പ് കമ്പനിയുടെ പടിവാതിൽക്കൽ ചെന്ന500 ൽ പരം ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് ആലപ്പുഴയിലും കോട്ടയം കാരിത്താസ് ആശുപത്രിക്ക് സമീപവും പ്രവർത്തിച്ചു വന്ന, അഭിലാഷ് മാർട്ടിൻ, കടപ്പുറം വീട് പൂങ്കാവ് പി.ഒ ആലപ്പുഴ എന്നയാളും ഭാര്യ സീമയും ഓഫീസ് ജീവനക്കാരിയായ ഷഹാനയുമാണ് ഈ വമ്പൻ തട്ടിപ്പ് നടത്തിയിരിക്കുന്നത് ആലപ്പുഴ കേന്ദ്രീകരിച്ച് പോളണ്ട്, ഉൾപ്പെടെയുള്ള ഷെങ്കൻ രാജ്യങ്ങളിലേക്കാണെങ്കിൽ കോട്ടയം കേന്ദ്രീകരിച്ച് യു.കെ യിലേക്കുമാണ് റിക്രൂട്ട്മെൻ്റ് നടത്തുന്നത്, ആലപ്പുഴയിൽ ഗ്ലോബൽ സുപ്രിം എന്ന പേരിലാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതെങ്കിൽ കോട്ടയത്ത് മറ്റൊരു ജീവനക്കാരനായ രമേശിനും ഭാര്യക്കും താമസിക്കാനെന്ന പേരിലെടുത്ത റൂമിലാണ് തട്ടിപ്പ് നടത്തുന്നത് പ്രധാനമായും ഇവർ ഉദ്യോഗാർത്ഥികളെ കാണുന്നത് ലൈസൻസോടെ പ്രവർത്തിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളുടെ അടുക്കൽ നിന്നും, വിദേശ ഭാഷ പഠിപ്പിക്കുന്ന ഭാഷാ പരിശീലന സ്ഥാപനങ്ങളിൽ നിന്നുമാണ്, ഭാഷാ പരിശീന സ്ഥാപനങ്ങളിൽ ആഡംബര വാഹനങ്ങളിൽ ചെന്ന് സർവ്വാഭരണ വിഭൂഷിതരായും കുലീനത്വവും, മധുരഭാഷണവുമായ്, ആരെയും വശീകരിക്കുന്ന പെരുമാറ്റവും അകമ്പടിയായ് ചെന്നാണ് ഇരകളെ കണ്ടെത്തുന്നത് എന്നാൽ ഉദ്യോഗാർത്ഥികൾ ലൈസൻസുള്ള ഏജൻസികളിലൂടെ ഇവർക്ക് രേഖകളും പണവും കൈമാറുമ്പോൾ യഥാർത്ഥത്തിൽ പെട്ട് പോകുന്നത് ഏജൻസികളാണ്, ഏജൻസികളെ ഇവർ കബളിപ്പിക്കുന്നത്, വിദേശത്തുള്ള ഇവരുടെ ചിലരെ കൊണ്ട് സ്പോൺസർമാർ എന്ന വ്യാജേന സംസാരിപ്പിച്ചു കൊണ്ടാണ്, അഭിലാഷ് മാർട്ടിൻ ഈ തട്ടിപ്പ് കമ്പനിയുടെ പ്രധാന സൂത്രധാരൻ ഇയാൾ മുംബെയിലും ബാംഗ്ലൂരിലും നിന്നാണ് ഭാര്യയെയും ജീവനക്കാരിയെയും കൊണ്ട് കബളിപ്പിക്കൽ കച്ചവടം നടത്തിക്കുന്നത്, ഇതിനിടെ ജാഫർ എന്നയാളും പങ്കാളിയാകുന്നുണ്ട്, ഇയാളാകട്ടെ മലബാർ മേഖലയിലുള്ള ഉദ്യോഗാർത്ഥികളെ കൊണ്ട് വന്ന് അഭിലാഷ്, കെ.മാർട്ടിൻ്റെ വലയിലാക്കുന്നത്, ആലപ്പുഴയിൽ ഗ്ലോബൽ സുപ്രിമിൽ ജോലി ചെയ്തു വരവെ തായ്ലണ്ടിലേക്ക്  കോൾ സെൻ്ററിലേക്ക് എന്ന പേരിൽ  മനുഷ്യകടത്ത് നടത്തിയുമായ് ബന്ധപ്പെട്ട് ഷഹാന ഒളിവിലാണ് ഇവർ നടത്തിയ മനുഷ്യകടത്തിൽപ്പെട്ടവരാണ്, മ്യാൻമാറിൽ ഇപ്പോഴും തടവിൽ കഴിയുന്ന മലയാളികളടക്കമുള്ള നിരവധി പേർ, 'ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ', ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ സുപ്രീം എന്ന സ്ഥാപനം വഴിയാണ് ഇവരെല്ലാം കോൾ സെൻ്ററിലേക്ക് പോകാനുള്ള പണം നൽകിയിരുന്നത്, ഓഫീസിലെ ജീവനക്കാരായ രമേശിനേയും ഷഹാനയെയും ഉപയോഗിച്ചാണ് തട്ടിപ്പുകൾ നടത്തുന്നതെങ്കിലും പണം വാങ്ങുന്നത് അഭിലാഷ് മാർട്ടിൻ നിർദ്ദേശിക്കുന്ന അക്കൗണ്ടിലേക്കും അഭിലാഷ് മാർട്ടിൻ്റെ അക്കൗണ്ടിലേക്കുമാണ് ഉദ്യോഗാർത്ഥികൾ പണം നിക്ഷേപിക്കുന്നത്, ഇൻകം ടാക്സ് വിഷയം ഉണ്ടാവുമെന്ന് പറഞ്ഞാണ് പലരുടെയും കയ്യിൽ നിന്ന് നേരിട്ടു് പണം വാങ്ങുന്നത്,ഇത് സബന്ധിച്ച് എന്തെങ്കിലും വിഷയമുണ്ടാകുമ്പോൾ ജോലിക്കാർ താനറിയാതെ ചെയ്തതെന്ന് വരുത്തി തീർത്ത് സമൂഹത്തിൽ മാന്യനായ് അഭിനയിക്കുകയാണ് അഭിലാഷ്,, അതായത് ജിവനക്കാരായ ഷഹാനയും രമേശും ഒളിവിൽ വെട്ടിപ്പും വഞ്ചനയും കാണിച്ച അഭിലാഷ് സമൂഹത്തിൽ മാന്യനായ് വിലസുന്നു ഇയാളുടെ ഗ്ലോബൽ സുപ്രിം എന്ന സ്ഥാപനത്തിനെതിരെ കോട്ടയം വെസ്റ്റ് ആലപ്പുഴ, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ വിസ തട്ടിപ്പുമായി ബന്ധപ്പെട്ടും ആലപ്പുഴയിൽ വധശ്രമവുമായി കേസുണ്ട്