Mission News
Mission News
Sunday, 30 Jun 2024 18:00 pm
Mission News

Mission News

കൊച്ചി: തിരക്കേറിയ എറണാകുളം തൃശൂർ ദേശീയ പാതയിൽ അലുവക്ക് സമീപം പറവൂർ കവലയിൽ രാത്രിയും പകലും യാത്രികരെയും വാഹനങ്ങളെയും കുരുക്കിലാക്കി മണിക്കൂറുകളോളം ദേശീയ പാതയെ സ്തംഭിപ്പിച്ചു കൊണ്ടിരുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ ഗതാഗത മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ആലുവ ട്രാഫിക്ക് എസ്, ഐ, ദേശീയ പാതയിലെ  പറവൂർ കവലയിൽ സ്ഥാപിച്ച നോ. പാർക്കിംഗ് ബോർഡുകൾ പാതയോരത്തെ കച്ചവടക്കാരുടെ നേതൃത്വത്തിൽ പിഴുതെറിഞ്ഞു കളഞ്ഞിട്ടും ചിലവഴിയോര കച്ചവടക്കാരും അന്യസംസ്ഥാന തൊഴിലാളികളും ചേർന്ന് പറിച്ച് ദൂരെ എറിഞ്ഞിട്ടും അതിനെതിരെ പോലീസ് യാതൊരു നടപടിയും എടുക്കുന്നില്ല, ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്ക് ആലുവ ക്രമസമാധാന ചുമതലയുള്ള DySp പറയുന്നത് നോ പാർക്കിംഗ് ബോർഡ് കച്ചവടക്കാർക്ക് അസൗകര്യമാക്കുന്നുവെന്നുമാണ്,, കച്ചവടക്കാരുടെ സൗകര്യമനുസരിച്ച് വണ്ടികൾ അലക്ഷ്യമാക്കും നിയമവിരുദ്ധമായും പാർക്കു ചെയുന്നത് കൊണ്ടുള്ള ദേശീയപാതാ ഗതാഗതക്കുരുക്കും, പോലീസിൻ്റെ വസ്തു അക്രമികൾ പട്ടാപ്പകൽ നശിപ്പിച്ചിട്ടും അവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ പോലീസ് തയ്യാറാകാത്തത്, ഇതെല്ലാം കാണുന്ന ജനത്തെയും ഭയവിഹ്വലരാക്കുന്നു.കുറച്ച് കാലങ്ങളായ് ആലുവയിലും പരിസരത്തും നിയമസമാധാന വാഴ്ചകളിൽ പോലീസിന് പകരം ഗുണ്ടകളാണ് അവർക്ക് യുക്തിപരമായ നടപടികൾ നടത്തുന്നത് അതായത് പോലീസിന് സമാന്തരമായി ഗുണ്ടകളാണ് ഇവിടെ വാഴുന്നത് ഇതിനെതിരെ പോലീസിന് ഒരു നടപടിയും എടുക്കാൻ കഴിയുകയില്ലെന്നും തങ്ങളുടെ കയ്യിൽ നിന്നും എല്ലാം വിട്ടു പോയെന്നുമുള്ള അവസാന ഒറ്റപ്പെട്ട സംഭവമാണിത്, നോ പാർക്കിംഗ് ബോർഡുകൾ അക്രമികൾ പിഴുതെറിയുന്നത് സാമൂഹ്യ മാധ്യമ ളിൽ പോലും വൈറലായിട്ടും പോലീസിന് യാതൊരു നാണക്കേടും ഇല്ല എന്ന നിലപാടാണ്, ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളെ കൂടി ഉപയോഗിച്ചാണെന്ന് ദൃശ്വങ്ങളിൽ നിന്ന് വ്യക്തമാണ് യൂണിഫോം ധാരികളായ ആളുകൾ ചെയുന്നത് വ്യക്തമായിട്ടും പോലീസ് അവരെ തൊടാൻ ഭയപ്പെടുകയാണ്, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമാക്കാൻ നടത്തിയ ട്രാൻസ്ഫറുകളുടെ പശ്ചാത്തലത്തിൽ ഷോർട്ട് ടേം സേവന കാലയളവിലേക്ക് വന്നിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരാകട്ടെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി, തന്ത്രപൂർവ്വം സ്വന്തം തടി രക്ഷിച്ചു പോകാനുള്ള താത്പര്യത്തിൽ സ്വന്തം കർത്തവ്യം പോലും മറക്കുന്ന സ്ഥിതിയിലാണ് നിയമസമാധാന രംഗം അന്യസംസ്ഥാന ക്രിമിനലുകളുടെ കയ്യിലേക്ക് മാറ്റപ്പെട്ട് പോയത്, ഇനി ആലുവ തിരിച്ചുപിടിക്കുക എന്നത് പോലീസിന് എന്തുകൊണ്ടും ഭാരിച്ച പണി തന്നെയായിരിക്കും