Mission News
Mission News
Sunday, 30 Jun 2024 18:00 pm
Mission News

Mission News

, ചാലക്കുടി, :അരൂർമുഴി 4273 അരൂർമുഴി SNDP ശാഖ പ്രസിഡന്റ്‌ ശ്രീ K.V വേണുഗോപാലിന്റെ നിര്യാണത്തിൽ അരൂർമുഴി ശാഖാ ഭാരവാഹികളുടെയും അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ പരേതനോടുള്ള ആദരസൂചകമായി അനുശോചനയോഗം ചേർന്നു.യോഗത്തിൽ ശ്രീ വേണ് ഗോപാൽ സമാജത്തിനും വേണ്ടി ചെയ്തിട്ടുള്ള പ്രവർത്തനങ്ങളെ പലരും ഓർമയിൽ കൊണ്ട് വരികയുണ്ടായി ജാതി, മത, രാഷ്ട്രീയ ഭേദമെന്യ അദ്ദേഹത്തിൻ്റെ സേവന പ്രവർത്തനങ്ങൾ ഈ നാടിനും നാട്ടാർക്കും എന്നും ഹൃദ്യമായ അനുദവങ്ങളായിരുന്നു എന്ന് യോഗം ആഭരവോടെ വിലയിരുത്തുകയുണ്ടായി അദ്ദേഹത്തിൻ്റെ വേർപാടിൻ്റെ വേദന അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പം ഈ നാട്ടുകാരും പങ്കുവക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു രാമകൃഷ്ണൻ ഞാറ്റുവെട്ടിയിടെ വസതിയിൽ കുടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി k.A ഉണ്ണികൃഷ്ണൻ, യൂണിയൻ കൗൺസിലർ അനിൽ തൊട്ടാവീഥി,കൺവീനർ നോജി ലെനിൽ, ശാഖ പ്രസിഡന്റ്‌ ഷൈജു A.D, വൈസ് പ്രസിഡന്റ്‌ അനീഷ് അമ്മാൻചേരി, വനിതാ സംഘം ,ബിന്ദു അനിൽ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ആകുൽദാസ്, എന്നിവരും  പങ്കെടുത്തു