Mission News
Mission News
Wednesday, 26 Jun 2024 18:00 pm
Mission News

Mission News

*ലഹരി മരുന്നുമായി യുവാവ് പിടിയിൽ.*

കാറിൽ ലഹരി കടത്തുകയായിരുന്ന യുവാവിനെ എറണാകുളം റൂറൽ  എസ് പിയുടെ സ്പെഷ്യൽ ഡാൻസാഫ് ടീം പിടികൂടി.

ആലുവ കുട്ടമശ്ശേരി സ്വദേശിയായ യുവാവിനെയാണ് പിടികൂടിയത്.

ഇയാളിൽ നിന്ന് ഏകദേശം 350 ഗ്രാം എം ഡി എം എയും, അരക്കിലോ 
കഞ്ചാവും, രണ്ട് 
എൽ എസ്‌ ഡി സ്റ്റാമ്പും കണ്ടെടുത്തു.

ദേശീയപാതയിൽ കരിയാട് സിഗ്നൽ ജംഗ്ഷന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ലഹരി മരുന്നുമായി യുവാവ് പിടിയിലാകുന്നത്.