Mission News
Mission News
Monday, 24 Jun 2024 18:00 pm
Mission News

Mission News

പാലക്കാട്: പത്തിരിപ്പാലയില്‍ സ്‌കൂളിലേക്കു പോയ ശേഷം കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിൽ കണ്ടെത്തി. അതുല്‍ കൃഷ്ണ, ആദിത്യന്‍, അനിരുദ്ധ് എന്നിവരെയാണ് പുൽപ്പള്ളിയിൽ നിന്ന് അർധരാത്രി കണ്ടെത്തിയത്. പത്തിരിപ്പാല ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അതുല്‍ കൃഷ്ണയെയും ആദിത്യനെയും അതിര്‍കാട് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി അനിരുദ്ധിനെയുമാണ് ഇന്നലെ കാണാതായത്. അയല്‍വാസികളായ ഇവർ സ്‌കൂളിലേക്ക് ഒരുമിച്ചാണ് വരാറുള്ളത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല. ഒരുമിച്ച് സ്‌കൂളിലേക്കിറങ്ങിയ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താതായതോടെ അധ്യാപകര്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലിസിനെ അറിയിച്ചു. അന്വേഷണത്തിനിടെയാണ് വയനാട് പുൽപ്പള്ളിയിൽ നിന്ന് കണ്ടെത്തിയത്