Mission News
Mission News
Friday, 21 Jun 2024 18:00 pm
Mission News

Mission News

     കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ യോഗാദിനം സമുചിത പരിപാടികളോടെ ആചരിച്ചു പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു ലോകത്തിന് നമ്മുടെ രാജ്യത്തിൻറെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് യോഗ എന്നും യോഗ ജീവിതത്തിന്റെ ഭാഗമാക്കിയതോടെ ജീവിതശൈലി രോഗങ്ങളിൽ നിന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മോചനം നേടിയ നിരവധി പേരുടെ ഉദാഹരണങ്ങൾ നമുക്ക് നിത്യജീവിതത്തിൽ കാണാം എന്നും പ്രസിഡൻറ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം യോഗത്തിൽ അധ്യക്ഷത വഹിച്ചു ആയുർവേദ മെഡിക്കൽ ഓഫീസർ നിഷാ മാധവൻ, ഹോമിയോ മെഡിക്കൽ ഓഫീസർ അഭിജിത്ത് എന്നിവർ യോഗയുടെ പ്രാധാന്യത്തെ പറ്റി ക്ലാസ് എടുത്തു . ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷബീറലി , പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ സി ഉഷാകുമാരി, മറ്റ് ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ഡോക്ടർ ഷീജയുടെ നേതൃത്വത്തിൽ നടന്ന യോഗ പരിശീലന ക്ലാസ്സിൽ നിരവധി ആളുകൾ പങ്കെടുത്തു.