
കാലടി: . കാലടി ബ്രഹ്മാനന്ദോദയം ജെ എൽപി സ്കൂളിലെ കുട്ടികളാണ് കാലടി എസ് എൻ ഡി പി ലൈബ്രറി സന്ദർശിക്കുവാൻ വായനാദിനം തിരഞ്ഞെടുത്തത്. അമ്പതോളം കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും അടങ്ങിയ ഒരു സംഘമാണ് വായനശാലയിൽ എത്തിയത്. കുട്ടികളെ ലൈബ്രറി പ്രവർത്തകർ മധുരം നൽകി സ്വീകരിച്ചു. സംസ്ഥാന തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ലൈബ്രറിയുടെ വേറിട്ട പ്രവർത്തനങ്ങൾ, പുസ്തകവിതരണം, ക്രമീകരണം ,ലഭിച്ച അംഗീകാരങ്ങൾ എന്നിവയെക്കുറിച്ചെല്ലാംസെക്രട്ടറി കാലടിഎസ് മുരളീധരൻ കുട്ടികളോട് സംസാരിച്ചു.കഥകൾ പറഞ്ഞും, പാട്ടുപാടിയും എഴുത്തുകാരി ആയിഷ ഫൗസിക്ക് കടുക്കാപ്പിള്ളി വായനയുടെ അത്ഭുതലോകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി.നേഹരാജീവ്, ശ്രീബാലലാലു,ധൻവിൻ അനീഷ് , ഹരിനാരായണൻ, തന്മയ് മനു എന്നീ കുട്ടികൾ വായനാനുഭവം പങ്കുവച്ചു. വായനശാലയ്ക്ക് കുട്ടികളും, കുട്ടികൾക്ക് വായനശാലയും പുസ്തകങ്ങൾ സമ്മാനമായി നൽകി. രാധാമുരളീധരൻ, പി ഐ നാദിർഷ,എൻ .പി. ചന്ദ്രൻ, ഹരി നിരവത്ത്, സിധിൽകുമാർ എന്നിവർ സംസാരിച്ചു.