
അഗസ്താ വെസ്റ്റ് ലാൻഡ് ഉയർത്തെഴുന്നേൽക്കുന്നു !
രാഷ്ട്രീയ ബിംബങ്ങൾ ചിതറിത്തെറിക്കുമോ ?
--------------------------------
3600 കോടി രൂപയുടെ അഗസ്താ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാട് ,600 കോടിയുടെ അഴിമതി ആരോപണം!ഇറ്റാലിയൻ കമ്പനിയുമായി മൻമോഹൻ സിംഗിന്റെ കാലത്ത് ഇന്ത്യ നടത്തിയ ഹെലികോപ്റ്റർ ഇടപാട് - ഉന്നതരുടെ ഉറക്കം കെടുത്തിക്കൊണ്ട് ഉയർത്തെഴുന്നേറ്റി രിക്കുന്നു.
ഈ ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റലിയിലെ മിലൻ കോടതിയിൽ നടന്ന വിചാരണയും കുറ്റസമ്മതവും വിധിയുമെല്ലാം 2013-ൽഇന്ത്യയുടെ അഭ്യർത്ഥന മാനിച്ച് ഇറ്റലിയിലെ മിലൻ കോർട്ട് ഓഫ് അപ്പീൽ ക്ലാസിഫൈഡ് ഡോക്യുമെന്റ് ആക്കി രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
ഭാരതത്തിൻറെ ഇപ്പോഴത്തെ നയതന്ത്ര വിജയത്തിൽ ഒരു തൂവൽ കൂടി തുന്നി ചേർത്തുകൊണ്ട് മിലൻ കോർട്ട് ഓഫ് അപ്പീൽ 225 പേജ് ഉള്ള വിധി ന്യായം ഡി - ക്ലാസിഫൈഡ് ചെയ്തിരിക്കുന്നു.എന്നുവച്ചാൽ അഗസ്തവെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ അഴിമതിക്കാരെയും ഇനി രഹസ്യമാക്കി വയ്ക്കാൻ പറ്റില്ലെന്ന് അർത്ഥം.
ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഒരു പ്രതി ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ആർക്കൊക്കെ എത്രയൊക്കെ പണം കൊടുത്തു എന്ന് സ്വന്തം കൈപ്പടയിൽ എഴുതി വെച്ചിട്ടുള്ള രേഖ ശാസ്ത്രീയ പരിശോധനക്ക് ശേഷം കോടതി അംഗീകരിക്കുകയുണ്ടായി.
അഗസ്താ വെസ്റ്റ് ലാൻഡിന്റെ മാതൃ കമ്പനിയായ ഫാബ് മെക്കാനിയയുടെ ചെയർമാൻ മുഴുവൻ കുറ്റങ്ങളും അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്തു കൊണ്ട് കോടതിയിൽ പറഞ്ഞത് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് , ഉന്നത രാഷ്ട്രീയ നേതാക്കന്മാർക്ക് ,ഉന്നത ഉദ്യോഗസ്ഥർക്ക് 30 മില്യൻ യൂറോ അതായത് 600 കോടി രൂപ കൈക്കൂലിയായി നൽകിയിട്ടുണ്ടെന്നാണ്. വിധി 'ന്യായത്തിൽ പണം കൈപ്പറ്റയവരുടെ പേരുകൾ പല പ്രാവശ്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്.ഈ ഇടപാടിൽ ഇടനിലക്കാരനായിരുന്ന (ദുബായിലായിരുന്ന) ക്രിസ്ത്യൻ മൈക്കിൾ ജെയിംസ് എന്നയാളെ ഇൻ്റർപ്പോളിന്റെ സഹായത്താൽ ഇന്ത്യ ഗവൺമെൻറ് അറസ്റ്റ് ചെയ്തത് ജയിലിൽ അടച്ചിട്ടുണ്ട്.ഇന്ത്യൻ രാഷ്ട്രപതി ഉൾപ്പെടെയുള്ള വിഐപികൾക്ക് വേണ്ടി വാങ്ങിയ ഈ ഹെലികോപ്റ്റർ 6000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിവുള്ളതാ കണമെന്ന പ്രതിരോധ വകുപ്പിന്റെ ശുപാർശ അന്നത്തെ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ പൊളിറ്റിക്കൽ സെക്രട്ടറി രാഷ്ട്രീയത്തിലെ ഉന്നതർ ഉൾപ്പെടെയുള്ളവരുടെ സമ്മർദ്ദത്തിൽ 4500 മീറ്റർ ആക്കി അന്നത്തെ എയർ ഫോഴ്സ് മേധാവി തിരുത്തി.കാരണം ഈ ഹെലികോപ്റ്ററിന്റെ കപ്പാസിറ്റി 4500 മീറ്റർ ആയിരുന്നു.ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട ന്യായത്തിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് പോലും പരാമർശിക്കപ്പെട്ടിരിക്കുന്നു എന്നുള്ളത് ഞെട്ടലുള വാക്കുന്നതാണ് മാത്രമല്ല അന്നത്തെ പ്രധാനമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ആളുടെ പേരും പരാമർശിക്കപ്പെട്ടിട്ടുണ്ട്.അഹമ്മദ് പട്ടേലിന്റെ പേരിൽ ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് അന്ന് സിബിഐ കേസ് എടുത്തിട്ടുള്ളത് ആണ്.
മിലൻ കോർട്ട് ഓഫ് അപ്പീൽ ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട വിധി ഡി - ക്ലാസിഫൈഡ് ചെയ്തതോടെ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ വൻ കോളിളക്കമാണ് ഉണ്ടാക്കാൻ പോകുന്നത് ഏതൊക്കെ രാഷ്ട്രീയ ബിംബങ്ങൾ തകർന്നടിയുമെന്ന് കാത്തിരുന്നു കാണാം.
റിപ്പോർട്ടർ: സാജു തറനിലം
----...--------------------