Mission News
Mission News
Friday, 14 Jun 2024 18:00 pm
Mission News

Mission News

 

         കാലടി:   കാലടി പഞ്ചായത്ത് പ്രസിഡന്റിറെയും UDF ഭരണസമിതി യുടെയും കെടു ടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനും അഴിമതിക്കും എതിരെ ജൂൺ 18ന്

LDF പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും.

കാലടി പഞ്ചായത്ത് യൂഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നിട്ട് മൂന്നര വർഷമായി മൂന്നര വർഷക്കാലത്തിനിടയിൽ രണ്ടു പ്രസിഡണ്ടും രണ്ടു വൈസ് പ്രസിഡണ്ടും 6 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും മാറി മാറി വന്നു എന്നതല്ലാതെ വികസനകാര്യത്തിൽ യാതൊന്നും ചെയ്യാൻ കഴിയാത്ത ഭരണസമിതിയായി യുഡിഎഫ് ഭരണസമിതി മാറിയിരിക്കുന്നു. എൽഡിഎഫ് ഭരണസമിതിയുടെ അവസാന വർഷത്തിൽ കൊണ്ടുവന്ന പദ്ധതിയായിരുന്നു ആധുനിക മാർക്കറ്റ്. കിഫ്ബി യിൽ നിന്നും 5% പലിശ നിരക്കിൽ 12 കോടി രൂപ വായ്‌പ എടുത്താണ് ഈ പദ്ധതിനടപ്പാക്കാൻ ഉദ്ദേശിച്ചത്. ആയതിനെ കിഫ്‌ബി യുമായി എഗ്രിമെന്റ് വയ്ച്ച് പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരവേ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കുകയും തുടർന്ന് യുഡിഎഫ് അധികാരത്തിൽ വരികയു ണ്ടായി. 9

ശ്രീ.എം പി ആന്റണി പ്രസിഡണ്ടായിവന്ന യുഡിഎഫ് ഭരണ സമിതി ഈ പദ്ധതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയുണ്ടായി. നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ആധുനിക മാർക്കറ്റിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി അംഗീകാരം ലഭിക്കുകയും 31, 59,5 7 3 രൂപ അടക്കുന്നതിന് 14/ 6/ 21ൽ ചേർന്ന കമ്മിറ്റി തീരുമാനമെടുത്ത് പണമടച്ച് അതിന്റെ തുടർ പ്രവർത്തനങ്ങൾ നടന്നു വരവേ ഇപ്പോഴത്തെ പ്രസിഡന്റ് വന്നപ്പോൾ ഈ പദ്ധതിയിൽ നിന്നും ഏകപക്ഷീയമായി പിന്മാറുകയാണ് ഉണ്ടായത്. അതുകൊണ്ട് പഞ്ചായത്തിന്റെ ആധുനിക മാർക്കറ്റ് സംവിധാനം ഇല്ലാതായി എന്ന് മാത്രമല്ല 32 ലക്ഷം രൂപയോളം വരുന്ന ധനനഷ്ടം പഞ്ചായത്തിനു ണ്ടാക്കുകയും ചെയ്‌തു. ഒരു പഞ്ചായത്തിനെ സംബന്ധിച്ചിട ത്തോളം പഞ്ചായത്തിന് ലഭ്യമാകുന്ന പദ്ധതി പണവും ഗ്രാന്റുകളും മറ്റിതര ഫണ്ടുകളും ഉപയോഗപ്പെടുത്തിയും, ആവശ്യമെങ്കിൽ വായ്പയെടുത്തും പഞ്ചായത്തിന്റെ പൊതു വികസന കാര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ജനക്ഷേമത്തെ മുൻനിർത്തിക്കൊണ്ടുള്ള പദ്ധതികൾ ആവിഷ്ക രിച്ച് നടപ്പിലാക്കുകയല്ലേ ചെയ്യേണ്ടത്. എന്നാൽ ഇപ്പോഴത്തെ പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതയും, ഞാൻ പറയുന്നതേ ചെയ്യാവൂ എന്ന ധാർഷ്ട്യവും ആണ് പദ്ധതി മുടങ്ങുവാൻ കാരണം. എന്നിട്ട് സെക്രട്ടറി പദ്ധതികൾ അട്ടിമറിച്ച് കാലടിയെ ദുരിതത്തിൽ ആക്കി എന്ന പ്രസ്‌താവന നടത്തുകയും ചെയ്യുകയാണ് പ്രസിഡന്റ്.

തിരഞ്ഞെടുപ്പ് ചുമതല വഹി ച്ചിരുന്ന പഞ്ചായത്ത് സെക്രട്ടറി ചുമതല കഴിഞ്ഞ് പഞ്ചായത്തിൽ ജോലിക്ക് വന്നപ്പോൾ അദ്ദേഹത്തിന്റെ മുറി പൂട്ടി താക്കോൽ പ്രസിഡന്റ് കൈവശം വെച്ച് താൻ വീട്ടിൽ പോയക്കോ ഇങ്ങോട്ട് വരണ്ട ലീവെടുത്തു പോയ്കെ‌ാള്ളാൻ പറയുന്നത് എവിടെത്തെ നീതിയാണ്. പ്രസിഡന്റിന്റെ ഈ നടപടി ശരിയല്ല എന്ന് പറഞ്ഞതിന് എൽഡിഎഫ് മെമ്പർമാരെ സെക്രട്ടറിയുടെ വെള്ളപൂശൽ കാരായും, പദ്ധതി മുടക്കുന്ന വരുമായാണ് ചിത്രീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും യുഡിഎഫ് ഭരണസമിതി യുടെയും തെറ്റായ നയങ്ങളെയും സമീപനങ്ങളെയും എതിർത്തു കൊണ്ടും പഞ്ചായത്തിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളിൽ പൂർണ്ണമായും സഹകരിച്ചു കൊണ്ടുമാണ് എൽഡിഎഫ് മെമ്പർമാർ പ്രവർത്തിച്ചുവരുന്നത്. പഞ്ചായത്ത് സെക്രട്ടറി ഔദ്യോഗിക കൃത്യനിർവഹണ ത്തിൽ ശ്രദ്ധിക്കുന്നില്ല എങ്കിൽ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് വിശദീകരണം ആവശ്യപ്പെടുകയും സെക്രട്ടറി തിരുത്തി മുന്നോട്ടു പോകാൻ തയ്യാറായി ല്ലായെങ്കിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് അധികാരി കളുമായി ബന്ധപ്പെട്ട തുടർന്ന് നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സമിതിക്ക് അധികാരം ഉണ്ടെന്നിരിക്കെ അതൊന്നും ചെയ്യാതെ തൻ പ്രമാണിത്തവും തണ്ടും കാണിച്ച് സെക്രട്ടറി യുടെ മുറി പൂട്ടി ഔദ്യോഗിക കൃത്യനിർവഹ ണത്തിൽ തടസ്സം വരുംവിധം ഒരു പഞ്ചായത്ത് പ്രസിഡന്റ് ചെയ്ത നടപടി കാലടി പഞ്ചായത്തിന് അപമാനമാണ്.

കാലടി പഞ്ചായത്തിന്റെ പദ്ധതികൾ ആകെ മുടങ്ങിക്കിടക്കു കയാണെന്നും അതിന് സെക്രട്ടറിയാണ് ഉത്തരവാദി എന്നുമാണ് പ്രസിഡന്റിന്റെ പ്രസ്‌താവന. കാന ക്ലീൻ ചെയ്യാത്തതിനും ഷോപ്പിംഗ് കോംപ്ലക്‌സ് വരാത്തതിനും പഞ്ചായത്ത് പുതിയ വാഹനം വാങ്ങാത്തതിനും പെൻഷൻ നിഷേധിക്കുന്നതുമെല്ലാം സെക്രട്ടറി ആണെന്നാണ് പ്രസിഡന്റ് പറയുന്നത്. അങ്ങനെയെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരടക്കം വരുന്ന യുഡിഎഫ് പഞ്ചായത്ത് സമിതിയുടെ പ്രവർത്തനം എന്താണ്. സ്വയം കഴിവില്ലായ്മ്‌മയല്ലേ വിളിച്ചുപറയുന്നത്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് കമ്മിറ്റി കൂടലും സിറ്റിംഗ് ഫീസും ഓണറേറിയും വാങ്ങലും, വാഹന യാത്രയും മാത്രമാണോ ഇവരുടെ പണി.    പഞ്ചായത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുകയും വികസന ക്ഷേമ പ്രവർത്തനങ്ങളുമായി പഞ്ചായത്തിനെ മുൻപോട്ടു കൊണ്ടുപോകേണ്ട പഞ്ചായത്ത് പ്രസിഡണ്ടും ഭാരവാഹികളും യുഡിഎഫ് സമിതിയും തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും മാറി സെക്രട്ടറിയെ കുറ്റം പറഞ്ഞു രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.

LDF മെമ്പർമാർ പഞ്ചായത്തിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ

യഥാസമയം ചെയ്‌തു തീർക്കണമെന്നും, പദ്ധതി പണം

ചെലവഴിക്കണമെന്നും,

പെൻഷൻ

അപേക്ഷകൾക്ക്

യഥാസമയം

തീർപ്പുകല്പി ക്കണമെന്നും ശ്രദ്ധയിൽപ്പെടുത്തിയാൽ അതൊന്നും വകവയ്ക്കാതെ ഞാൻ ഉദ്ദേശിച്ചതേ ചെയ്യൂ എന്ന ഏകാധിപത്യ നടപടികളുമായാണ് പ്രസിഡന്റ് മുമ്പോട്ടു പോകുന്നത്. പ്രസിഡന്റിന്റെ ഈ ഏകാധിപത്യപരമായ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം യുഡിഎഫ് അംഗങ്ങളുടെ ഭാഗത്തുനിന്നും ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. സ്വന്തം പാർട്ടിക്കാരുടെ

പ്രസിഡന്റ് ഭരണ സമിതിയെ നോക്കുകുത്തിയാക്കി ആരാരു മറിയാതെ ചില സ്ഥാപനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും ആരും അറിയാതെ രാത്രിക്ക് രാത്രി സ്റ്റോപ്പ് പിൻവലിക്കുകയും ചെയ്യുക ഇതിനിടയിൽ നടക്കുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതും യുഡിഎഫ് മെമ്പർമാരടക്കം ചർച്ച ചെയ്യപ്പെടു ന്നുമുണ്ട്.

കാലടി അഭിമുഖീകരിക്കുന്ന രൂക്ഷമായ ഗതാഗത തടസ്സത്തിന് ട്രാഫിക് ഉപദേശകസമിതിയുടെ ഒരു യോഗം വിളിച്ചുകൂട്ടി പരിഹാരം കാണുന്നതിനു പോലും പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഉണ്ടായില്ല അതിനുപോലും റസിഡൻഷ്യൽ അസോസിയേഷൻ വേണ്ടിവന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

പഞ്ചായത്തിന് ലഭ്യമാകുന്ന പദ്ധതി പണവും മറ്റിതര ഫണ്ടുകളും യഥാസമയം വി നിയോഗിക്കാതെ പദ്ധതി പണം ലാപ്‌സാ ക്കുകയും, പഞ്ചായത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ

മുടക്കുകയും തികഞ്ഞ കടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ UDF പഞ്ചായത്ത് ഭരണസമിതിയും പ്രസിഡന്റും രാജി വെച്ച് ഒഴിയണമെന്ന് LDF പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെടുന്നു.