Mission News
Mission News
Monday, 10 Jun 2024 18:00 pm
Mission News

Mission News

 

 


സിനഡ് പേരും മുമ്പേ സിനഡ് തീരുമാനം വാട്സ് ആപിൽ

 


 *കുർബാനത്തർക്കം ഉത്തരവും വിവാദത്തിലായി* 

 

 *അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച് സീറോ മലബാര്‍ സഭ.* 

 

 

 

 


കൊച്ചി :

 

 

വീണ്ടും അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച് സീറോ മലബാര്‍ സഭ.

 എറണാകുളം- അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കാനായി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ സിനഡിന് മുന്‍പ് സിനഡ് തീരുമാനമെന്ന പേരില്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയതാണ് പുതിയ വിവാദത്തിനിടയാക്കിയത്.

ജൂണ്‍ നാലിനാണ് ഓണ്‍ലൈന്‍ സിനഡ് വിളിച്ച് ചേര്‍ക്കാന്‍ മേജര്‍ ആര്‍ച്ച് ബിഷപ് സര്‍ക്കുലര്‍ ഇറക്കിയത്. 

ഈ മാസം 14 ന് സിനഡ് ചേരുമെന്നും ഏക അജണ്ട എറണാകുളം- അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം മാത്രമാണെന്നും കാട്ടി സീറോ- മലബാര്‍ സഭ ആസ്ഥാനത്ത് നിന്ന് വാര്‍ത്താകുറിപ്പ് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇന്നലത്തെ തീയതിവച്ച് മൗണ്ട് സെന്റ് തോമസില്‍ നിന്ന് കൂരിയ തയ്യാറാക്കിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെയും പേരിലുള്ള സര്‍ക്കുലര്‍ സീറോ മലബാര്‍ സഭ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് എത്തി.


 സിനഡ് ചേരുകയോ, ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നതിന് മുന്‍പുതന്നെ സിനഡ് തീരുമാനമെന്ന പേരില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. 

ഇതോടെ ഈ കരട് പ്രചരിക്കുന്നത് തടയാനുള്ള ശ്രമം കൂരിയ ആരംഭിച്ചു.